മുംബൈ : ഇന്ത്യ ഓസ്‌കാറിന് അയക്കുന്നത് തെറ്റായ ചിത്രങ്ങളാണെന്ന് സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍. ഇന്ത്യ പലപ്പോഴും തെറ്റായ ചിത്രങ്ങളാണ് ഓസ്‌കാറിന് അയക്കുന്നത്. ഇത് പലപ്പോഴും പുരസ്‌കാരം ലഭിക്കാതിരിക്കാന്‍ കാരണമാകുന്നു. ഓസ്‌കാര്‍ പോലുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ പാശ്ചാത്യ പ്രേക്ഷകരുടെ അഭിരുചികള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും പാശ്ചാത്യരെ ആകര്‍ഷിക്കുന്ന സിനിമകള്‍ അയയ്‌ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെറ്റായ സിനിമകൾ അയക്കുന്നത് നോമിനേഷൻ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നതിന് കാരണമാകുന്നു. ഈ രംഗത്ത് വിജയിക്കാൻ പാശ്ചാത്യ പ്രേക്ഷകരുടെ അഭിരുചികൾ മനസിലാക്കിയേ പറ്റൂ.സാഹചര്യം നന്നായി മനസ്സിലാക്കാൻ നമ്മൾ സ്വയം ഒരു പാശ്ചാത്യന്റെ വീക്ഷണകോണിൽ നിൽക്കേണ്ടതുണ്ടെന്നും എ ആർ റഹ്മാൻ പറയുന്നു.
നമ്മുടെ സിനിമകള്‍ ചിലപ്പോള്‍ ഓസ്‌കര്‍ നോമിനേഷന്‍ വരെ എത്താറുണ്ട് . എന്നാല്‍ പുരസ്‌കാരങ്ങള്‍ ലഭിക്കുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഞാന്‍ പാശ്ചാത്യരുടെ വീക്ഷണകോണില്‍ നിന്ന് നോക്കി കാണുന്നു. ആ സമയമാണ് നമ്മുടെ സിനിമകളെ എല്ലാവര്‍ക്കും തൃപ്തിപ്പെടുത്താന്‍ കഴിയുന്നുണ്ടോയെന്ന് മനസിലാവുക” എആര്‍ റഹ്‌മാന്‍ പറഞ്ഞു.
Comments