കാട്ടുമൃഗങ്ങളിൽ തന്നെ പുലിയെ എല്ലാവർക്കും ഭയമാണ് . കാണുമ്പോൾ തന്നെ പേടിച്ച് വിറയ്‌ക്കാറുമുണ്ട് . മനുഷ്യനും ,പുലിയും തമ്മിലുള്ള സംഘട്ടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലാകാറുമുണ്ട് . അടുത്തിടെ പ്രശസ്ത വ്യവസായി ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച വ്യത്യസ്തമായ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .
ഒരു വലിയ പാറക്കടുത്ത് ഒരു ക്ഷേത്രം പണിതിരിക്കുന്നത് ഫോട്ടോയിൽ കാണാം.വെള്ള കുർത്ത ധരിച്ച ഒരു വൃദ്ധൻ അവിടെ ആരാധന നടത്തുന്നു. എന്നാൽ തൊട്ടുമുകളിൽ പാറപ്പുറത്തിരിക്കുന്ന പുള്ളിപ്പുലി ഈ വൃദ്ധനെ തന്നെ നിരീക്ഷിച്ച് ഇരിക്കുകയാണ് . ഈ ദൃശ്യം കണ്ട പലരും ഇത് തങ്ങൾക്ക് വിശ്വസിക്കാനാകുന്നില്ലെന്നാണ് കമന്റ് ചെയ്തിരിക്കുന്നത് .
രാജസ്ഥാനിലെ പാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജവായ് കുന്നിന്റെ ചിത്രമാണിതെന്നാണ് സൂചന . വലിയ കുന്നുകളാലും താഴ്വരകളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടെ സ്ഥിതി ചെയ്യുന്ന ബേര ഗ്രാമത്തിലെ കുന്നുകൾ ഇന്ത്യയുടെ പാന്തർ ഹിൽസ് അല്ലെങ്കിൽ ലെപ്പാർഡ് ഹിൽസ് എന്നും അറിയപ്പെടുന്നു. ‘ എന്തുകൊണ്ടാണ് ഇത് എന്നെ ഈ സമയത്ത് ലോക ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നത് ‘ എന്ന അടിക്കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഈ ചിത്രം പങ്ക് വച്ചിരിക്കുന്നത് .
















Comments