ന്യൂഡൽഹി : പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ ഏഴ് സംസ്ഥാനങ്ങളിൽ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. തമിഴ്‌നാട്, കർണാടക, മഹാരാഷ്‌ട്ര ഉൾപ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളിലാണ് മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ സ്ഥാപിക്കുന്നത്. 5 എഫ് (ഫാം ടു ഫൈബർ ടു ഫാക്ടറി ടു ഫാഷൻ ടു ഫോറിൻ) എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ സ്ഥാപിക്കുന്നതെന്നും ടെക്‌സ്‌റ്റൈൽ മേഖലയ്‌ക്ക് ഉത്തേജനം നൽകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രി മിത്ര മെഗാ ടെക്‌സ്‌റ്റൈൽ പാർക്കുകൾ സ്ഥാപിതമാക്കുന്നത്തോടു കൂടി മേഖലയ്‌ക്ക് അടിസ്ഥാന സൗകര്യങ്ങൾ പ്രദാനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ, കോടികളുടെ നിക്ഷേപം ആകർഷിക്കുകയും മേഖലയിലെ തൊഴിലവസരങ്ങൾ വർദ്ധിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മേക്ക് ഇൻ ഇന്ത്യ മേക്ക് ഫോർ ദി വേൾഡ എന്നതാണ് മുദ്രാവാക്യം. ടെക്‌സ്‌റ്റൈൽ വ്യവസായത്തിന് 1,536 കോടി രൂപയുടെ നിക്ഷേപം നടത്തിയതായി ടെക്‌സ്‌റ്റൈൽ മന്ത്രാലയം അറിയിച്ചു.
ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്ററ്റീവ് (പിഎൽഐ) പദ്ധതികൾ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ നിർമ്മിതാക്കളെ ആഗോളതലതിൽ മത്സരാധിഷ്ഠിരാക്കാനും കയറ്റുമതി വർദ്ധിപ്പിക്കാനും വേണ്ടിയാണ് പദ്ധതികൾ ആരംഭിച്ചത്. ടെക്‌സ്‌റ്റൈൽ വ്യവസായത്തിന് 10,683 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് സർക്കാർ പിഎൽഐ പദ്ധതി ആരംഭിച്ചത്. കൂടാതെ. 2027-28 കാലയളവിൽ 4,445 കോടി രൂപ മുടക്കിൽ പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്‌സ്‌റ്റൈൽ റീജയണും അപ്പാരൽ പാർക്കുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിരുന്നു.
















Comments