കഴക്കൂട്ടം – കാരോട് ബൈപ്പാസിന്റെ ഭാഗമായ മണ്ണക്കൽ മേൽപ്പാലത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി. പാലത്തിന്റെ നിർമ്മാണത്തിനായി 3.37 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. വിഷയത്തിൽ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെ സമീപിച്ചിരുന്നു. ഇതിന്റെ ഭഗമായണ് ധ്രുതഗതിയിൽ നടപടിയുണ്ടായത്. ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി ഉണ്ടായ യാത്രാക്ലേശത്തിനും അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് വി. മുരളീധരൻ അഭ്യർഥിച്ചിരുന്നു.
ജനങ്ങൾക്ക് നൽകിയ ഉറപ്പ് യാഥാർഥ്യമാക്കാൻ കഴിഞ്ഞത് വ്യക്തിപരമായി ചാരിതാർഥ്യം നൽകുന്നുവെന്ന് വി. മുരളീധർ പറഞ്ഞു. കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബൈപ്പാസിലെ യാത്രാക്ലേശത്തിനായി അടിയന്തര പരിഹാരത്തിനായി അഭ്യർഥിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ധ്രുതഗതിയിൽ നടപടി സ്വീകരിച്ച കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയോടും വികസനത്തിൽ കേരളത്തെ ചേർത്തുപിടിക്കുന്ന കേന്ദ്രസർക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments