മധുരം അൽപം കുറയ്ക്കാം; പഞ്ചസാരയുടെ അമിത ഉപയോഗം കരൾ രോഗത്തിന് കാരണമാകുമെന്ന് പഠനം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മധുരം അൽപം കുറയ്‌ക്കാം; പഞ്ചസാരയുടെ അമിത ഉപയോഗം കരൾ രോഗത്തിന് കാരണമാകുമെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2023, 06:57 pm IST
FacebookTwitterWhatsAppTelegram

മധുരം ആവോളം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. എന്നാൽ രുചിയേക്കാൾ ദോഷമാണ് ഈ മധുരം. പഞ്ചസാര കലർന്ന ആഹാരങ്ങൾ കൂടുതലായി കഴിക്കുന്നത് കരൾ രോഗത്തിന് കാരണമാകും എന്നതാണ് പുതിയ പഠനം. കരൾ ശരീരത്തിൽ അധികമുള്ള പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റും. പഞ്ചസാര കൂടുതലായി കഴിക്കുന്നതും മദ്യം കഴിക്കുന്നതും സമാനമായാണ് കരളിനെ ബാധിക്കുന്നത്.

അമിതമായി പഞ്ചസാര കഴിക്കുന്നതിലൂടെ കരൾ രോഗത്തിന് കാരണമായ ഡയറ്റ്-ഇൻഡ്യൂസ്ഡ് മൈക്രോബയൽ(സൂഷ്മ ജീവികൾ), മെറ്റബോളിക് എന്നിവ വർദ്ധിക്കുകയും ശരീരത്തിന് ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് കണ്ടെത്തി. മിസോറി യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ പോഷകാഹാര വിദഗ്ദരുടെ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

നാം നമ്മുടെ ശരീരത്തെ കുറിച്ച് പൂർണ ബോധവാന്മാരായിരിക്കേണ്ടത് അനിവാര്യമാണ്. ശരീരത്തിന് ദോഷമായി ബാധിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ച് നാം അറിഞ്ഞിരിക്കണം. കുടൽ-കരൾ അവയവങ്ങളെ കുറിച്ച് കൂടുതൽ ധാരണ ഉണ്ടാക്കിയെടുക്കുകയും ഭക്ഷണക്രമീകരണങ്ങൾ കൊണ്ടുവരുകയും ചെയ്യണം. ആരോഗ്യത്തിന് ദോഷകരമായ ഭക്ഷണക്രമങ്ങൾ ഗട്ട് മൈക്രോബയോട്ടയെ ഇല്ലാതാക്കുകയും ഇത് കരളിനെ ബാധിക്കുകയും ചെയ്യുന്നു.

കൊഴുപ്പും അമിത പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ എലികൾക്ക് നൽകുന്നതിലൂടെ ബ്ലൂട്ടിയ പ്രൊഡക്റ്റ് എന്ന കുടൽ ബാക്ടീരിയയ്‌ക്കും കരൾ വീക്കത്തിന് കാരണമാകുന്ന ഒരു ലിപിഡ് വികസിച്ചതായി വിദഗ്ദരുടെ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊഴപ്പിനെ ലയിപ്പിക്കുന്ന ജീവകങ്ങളാണ് ലിപ്പിഡുകൾ. ചെറിയ തോതിൽ ശരീരത്തിലെത്തുന്ന കൊഴുപ്പിനെ പോലും ഇവ ലയിപ്പിക്കുന്നു.

കരൾ രോഗം ഒരു ആരോഗ്യ പകർച്ചാവ്യാധിയാണെന്നും ഇത് കരൾ കാൻസറിനും സിറോസിസത്തിനും കാരണമാകുമെന്നും മിസോറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ കെവിൻ സ്റ്റാവ്‌ലി പറഞ്ഞു. അർബുദ ചികിത്സയ്‌ക്കെത്തുന്ന പലരുടെയും പ്രധാന കാരണം കരൾ സംബന്ധ രോഗങ്ങളാണ്. എന്നാൽ ഇത് പലപ്പോഴും മനസിലാക്കാൻ സാധിക്കുന്നില്ല. ഇത് ശസ്ത്രക്രിയ സമയത്ത് പ്രതികൂലമായി ബാധിക്കുകയും ചിലരുടെ മോശം ആരോഗ്യാവസ്ഥയിൽ ശസ്ത്രക്രിയ സാധ്യമല്ലാതാകുകയും ചെയ്യുന്നു.

കുടിവെള്ളത്തിലൂടെ നൽകുന്ന ആൻറിബയോട്ടിക് കോക്ടെയ്ൽ ഉപയോഗിച്ച് എലികളെ ചികിത്സിക്കുന്നത് വിദഗ്ദ സംഘം പരിശോധിച്ചിരുന്നു. ആൻറിബയോട്ടിക് ചികിത്സ കരൾ വീക്കവും ലിപിഡ് ശേഖരണവും കുറയ്‌ക്കുന്നതായി കണ്ടെത്തി. ഇത് കരൾ രോഗത്തിന്റെ സാധ്യതകൾ കുറയ്‌ക്കുമെന്ന് പഠനം വ്യക്തമാക്കിയിട്ടുണ്ട്.

Tags: sugar
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies