ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ അനുമതിയില്ലാതെ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് വിലക്ക്. കോൺഗ്രസ് വിദ്യാർത്ഥി വിഭാഗം, എൻഎസ്‌യു നേതാവ് ഉൾപ്പെടെ രണ്ട് പേർക്കാണ് വിലക്കേർപ്പെടുത്തിയത്. അധ്യായന വർഷത്തെ സർവകാലാശാല. കോളേജ്, ഡിപ്പാർമെന്റൽ പരീക്ഷയോ ഇവരെ എഴുതാൻ അനുവദിക്കില്ല.
ജനുവരി 27-നാണ് അനധികൃതമായി കോളേജിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത്. പ്രദർശനത്തിന് മുൻകൈയെടുത്ത നേതാക്കളെയാണ് പരീക്ഷകളിൽ നിന്ന് ഒരു വർഷത്തേക്ക് വിലക്കിയത്. ഡോക്യുമെൻരറി പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സർവകലാശാല സമിതിയെ നിയോഗിച്ചിരുന്നു. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവുമായി ബന്ധപ്പെട്ട് മറ്റ് ആറ് പേർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി.
ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപനം നടത്തിയ വേളയിൽ തന്നെ സർവകലാശാല അധികൃതർ അനുമതി നിഷേധിച്ചിരുന്നു. പ്രദർശനത്തിന് ഭരണകൂടത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അധികൃതരുടെ വാക്ക് ധിക്കരിച്ച് എൻഎസ്‌യു, ബാപ്‌സ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് , ഭീം ആർമി തുടങ്ങിയ സംഘടനകളാണ് സർവകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്.
Comments