തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. നിയമസഭയിലെ സംഘർഷത്തിന്റെയും ഭരണ-പ്രതിപക്ഷ വാക്പോരിനുമിടയിലാണ് സഭ വീണ്ടും ആരംഭിക്കുന്നത്. സമ്മേളനത്തിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യതയേറെയാണ്.
ഈ സാഹചര്യത്തിൽ അനുരഞ്ജത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഇന്ന് സമവായ ചർച്ച നടക്കാൻ സാധ്യതയുണ്ട്. രാവിലെ എട്ട് മണിക്ക് യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തുടർനടപടികൾക്ക് രൂപം നൽകും.
അതേസമയം അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. എംഎൽഎമാരെ കയ്യേറ്റം ചെയ്ത ഭരണപക്ഷ എംഎൽഎമാർക്കും വാച്ച് ആന്റ് വാർഡുമാർക്കും എതിരെ നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിട്ടുണ്ട്. നിയമസഭാ സംഘർത്തിൽ സ്പീക്കറുടെ റൂളിംഗും ഇന്നുണ്ടായേക്കും.
നേരത്തെ സ്പീക്കർക്കെതിരെ മുദ്രാവാക്യവിളികളുമായി പ്രതിപക്ഷ അംഗങ്ങൾ ഡയസിന് മുന്നിൽ പ്രതിഷേധം നടത്തി. ഇതോടെ ചോദ്യാത്തരവേള റദ്ദാക്കി. വിഷയത്തിൽ സഭയിൽ ബഹളം തുടർന്ന സാഹചര്യത്തിൽ നിയമസഭ പിരിയുകയായിരുന്നു. നിയമസഭയിലെ കയ്യേറ്റം പാർലമെന്റെിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം.
















Comments