കൊച്ചി: വിവാദ വ്യവാസായി ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും ഓഫീസുകളിലും റെയ്ഡ്. 70 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കൊച്ചി കൊയിലാണ്ടി ഡൽഹി ചെന്നൈ മുംബൈ ഓഫീസുകളിലാണ് പരിശോധന. ആദായ നികുതി ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് പരിശോധന നടത്തുന്നത്. റിയൽ എസ്റ്റേറ്റ് സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. ആദായ നികുതി വകുപ്പ് ചെന്നൈ യുണിറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ലാന്റ് ബാങ്കിന്റെ പേരുലുളള സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. നിലം അടക്കം വാങ്ങി നികത്തി വൻകിട ഗ്രൂപ്പുകൾക്ക് കൈമാറിയെന്ന പരാതിയിന്മേലാണ് പരിശോധന. ഇടപാടുകൾ വിദേശത്തുവെച്ച് നടത്തിയതായാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സ്വകാര്യ നിർമ്മാണ സ്ഥാപനത്തിന്റെ ഓഫീസികളിലും പരിശോധന നടക്കുന്നുണ്ട്. ഫാരിസുമായി ഇവർക്കുള്ള ഇടപാടുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.
















Comments