തെന്നിന്ത്യൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമായ പൊന്നിയിൻ സെൽവൻ-2 വിന്റെ ആദ്യ ഗാനം പുറത്തിറങ്ങി. അകമലർ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അഞ്ച് ഭാഷകളിലാണ് അണിയറ പ്രവർത്തകർ ഗാനം പുറത്തിറക്കിയിരിക്കുന്നത്. മലയാള ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. ശക്തിശ്രീ ഗോപാലന്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്മാനാണ്.
മണിരത്‌നത്തിന്‍റെ സംവിധാനത്തിലൊരുങ്ങിയ ‘പൊന്നിയിന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ഏപ്രിൽ 28-ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മണിരത്‌നത്തിന്‍റെ സ്വപ്‌ന സിനിമയായിരുന്ന ‘പൊന്നിയിന്‍ സെല്‍വന്‍’ സെപ്‌റ്റംബര്‍ 30-നായിരുന്നു തിയേറ്ററുകളിലെത്തിയത്.
കൽക്കി കൃഷ്ണമൂർത്തിയുടെ അതേ പേരിലുള്ള ജനപ്രിയ തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്നിയിൻ സെൽവൻ നിർമ്മിച്ചത്. വിക്രം, ഐശ്വര്യ റായ്, തൃഷ, കാർത്തി, ജയം രവി, പ്രകാശ് രാജ്, ജയറാം, ശരത്കുമാർ, പ്രഭു, ഐശ്വര്യ ലക്ഷ്മി, വിക്രം പ്രഭു, ലാൽ, റിയാസ്ഖാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Comments