ന്യൂഡൽഹി: മെക്‌സിക്കൻ പ്രതിനിധി സംഘം ഇന്ത്യൻ പാർലമെന്റ് സന്ദർശിച്ചു. മെക്‌സിക്കൻ ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം സാൽവഡോർ കാരോയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയത്. സംഘാംഗങ്ങൾ ലോക് സഭാ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി.
മെക്‌സിക്കൻ പാർലമെന്റ് അംഗങ്ങളുടെ സന്ദർശനം ഇന്ത്യയും മെക്‌സിക്കോയും തമ്മിലുളള ഉഭയകക്ഷി ബന്ധം കൂടൂതൽ ശക്തിപ്പെടുത്തുമെന്ന് ഓം ബിർല പറഞ്ഞു. വസുധൈവ കുടുംബകം എന്ന ആശയമാണ് ഈ വർഷത്തെ ജി 20 ഉച്ചകോടിയിലൂടെ ഇന്ത്യ മുന്നോട്ട് വെയ്‌ക്കുന്നത്. ജി 20 രാജ്യങ്ങളിലെ പാർമെന്റ് സ്പീക്കർമാരുടെ പി-20 സമ്മേളനം ഈ വർഷം ഇന്ത്യൻ പാർലമെന്റിൽ സംഘടിപ്പിക്കുമെന്നും ബിർള പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മെക്‌സിക്കൻ പ്രസിഡന്റുമായുളള സൗഹ്യദം ഇന്ത്യയും മെക്‌സിക്കോയും തമ്മിലുളള സാമ്പത്തിക ബന്ധം വർധിപ്പിച്ചുവെന്നും ബിർള പരാമർശിച്ചു. ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഓം ബിർള പറഞ്ഞു.
കഴിഞ്ഞ വർഷമാണ് ഓം ബിർള മെക്‌സിക്കോയിൽ സന്ദർശനം നടത്തിയത്. മെക്‌സിക്കോയിൽ സംഘടിപ്പിച്ച ഇന്ത്യ-മെക്‌സിക്കോ ഫ്രണ്ട്ഷിപ്പ് ഗാർഡൻ ഉദ്ഘാടനം ചെയ്യാനാണ് അദ്ധേഹം മെക്‌സിക്കോയിലെത്തിയത്.
















Comments