തെന്നിന്ത്യൻ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും ആവേശവും ആകാംക്ഷയുമാണ്. സമൂഹമാദ്ധ്യമത്തിലൊന്നും അത്ര സജീവല്ലാത്തവരാണ് അജിത്തും ശാലിനിയും. എന്നാൽ അടുത്തിടെയാണ് ശാലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. കുടുംബചിത്രങ്ങളെല്ലാം ഈ അക്കൗണ്ടിലൂടെ ശാലിനി പങ്കുവെയ്‌ക്കാറുണ്ട്.
ഇപ്പോഴിതാ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന അജിത്തിന്റെയും ശാലിനിയുടെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ തരംഗമായി മാറിക്കഴിഞ്ഞു. നായകനെയും നായികയെയും പോലെ സ്‌റ്റൈലിഷ് ലുക്കിലാണ് അജിത്തും ശാലിനിയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്രൂസിൽ അവധി ആഘോഷിക്കുന്നതിനിടയിൽ പകർത്തിയ ചിത്രങ്ങളാണ് ഇവ.
https://www.instagram.com/p/CqA-yG9Pbrc/?utm_source=ig_web_copy_link
https://www.instagram.com/p/CqA_AAvvDFn/?utm_source=ig_web_copy_link
ഈ ഭൂമിയിലെ ഏറ്റവും മനോഹര ജോഡി, എവർഗ്രീൻ കപ്പിൾസ്, റോയൽ കപ്പിൾസ്, ക്യൂട്ട് കപ്പിൾ എന്നൊക്കെയാണ് ചിത്രത്തിന് ആരാധകർ നൽകുന്ന കമന്റുകൾ. അജിത്തും ശാലിനിയും നായകനും നായികയുമായി ഒരു ചിത്രത്തിൽ അഭിനയക്കണമെന്നും കമന്റിൽ പറയുന്നവരുമുണ്ട്.
1999-ൽ ‘അമർക്കളം’ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. തുടർന്ന് ഏപ്രിൽ 2001-ന് വിവാഹിതരായി. വിവാഹ ശേഷം ശാലിനി സിനിമാ രംഗത്തോട് വിടപറഞ്ഞു. അതേസമയം മഞ്ജു വാര്യർയ്‌ക്കൊപ്പം എത്തിയ ‘തുനിവ്’ ആണ് അജിത്തിന്റെ അവസാനം റിലീസിനെത്തിയ ചിത്രം. പൊങ്കൽ റിലീസായെത്തിയ ചിത്രം 200 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
Comments