കോട്ടയം: ലോട്ടറിവില്പനക്കാരിയായ വൃദ്ധയെ ലോട്ടറിവാങ്ങാൻ എന്ന വ്യാജേന കള്ളനോട്ടു നൽകി പറ്റിച്ച സംഭവത്തിൽ ഇരയായ ദേവയാനിയമ്മയ്‌ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശിയായ വൃദ്ധയെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കള്ള നോട്ട് നൽകി വഞ്ചിച്ചത്. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത്. തന്നെ കൊണ്ടാകുന്ന വിധം ചെറിയ രീതിയിലെ സഹായം നൽകുന്നുവെന്നാണ് ദേവയാനിയമ്മയോടൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത്.
“ഞാൻ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദർശിച്ചു.. അവിടെ 93 വയസ്സായ ലോട്ടറി വിൽപന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരിൽ പോയി കണ്ട്… അവരെ കള്ള നോട്ട് നൽകി ചിലർ വഞ്ചിച്ച വാർത്ത അറിഞ്ഞാണ് പോയത്.. കാര്യങ്ങൽ നേരിൽ മനസ്സിലാക്കുവാനും , ചില കുഞ്ഞു സഹായങ്ങൾ ചെയ്യുവാനും സാധിച്ചു..”- സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കിൽ കുറിച്ചു.
93കാരിയായ ദേവയാനിയമ്മ തട്ടിപ്പിനിരയായ വാർത്ത പ്രചരിച്ചതോടെ നിരവധി പേർ സഹായവുമായി എത്തിയിരുന്നു. ഇതോടെ ദേവയാനിയമ്മ ലോട്ടറി കച്ചവടം പുന:രാരംഭിച്ചിരുന്നു. വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറിയാണ് വൃദ്ധയിൽ നിന്നും യുവാവ് തട്ടിയെടുത്തത്. വിവിധ സ്ഥലങ്ങളിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന ഇവർ എരുമേലിയിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു നടന്നു വരുന്നതിനിടെയാണ് വഞ്ചനയ്‌ക്ക് ഇരയായത്.
Comments