തിരുവനന്തപുരം : നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ സത്യഗ്രഹത്തെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധ നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണ്- എന്നാണ് ശിവൻ കുട്ടി ചോദിച്ചത്.
ഇതിന് മുന്‍പും ഈ നിയമസഭയില്‍ തങ്ങളൊക്കെ അംഗങ്ങളായിരുന്നവരാണ് എന്നും തങ്ങളും അവസരം കിട്ടിയപ്പോഴെല്ലാം സഭയില്‍ ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. എന്നാല്‍ ഈ നിയമസഭയില്‍ ഇപ്പോള്‍ നടന്നത് പോലുള്ള ഒരു പ്രതിഷേധവും മുന്‍പ് ഉണ്ടായിട്ടില്ല . സഭയ്‌ക്കുള്ളില്‍ സത്യഗ്രഹം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ലെന്നും എന്നാല്‍ സഭയ്‌ക്ക് പുറത്ത് സത്യഗ്രഹ സമരം നടത്തിയിട്ടുണ്ട് എന്നും ശിവൻ കുട്ടി പറഞ്ഞു .
പാവപ്പെട്ട വാച്ച് ആന്‍ഡ് വാര്‍ഡ് വനിതാ അംഗങ്ങളുടെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരില്‍ കേസെടുത്തതിനാണ് ഈ പ്രതിഷേധം എന്നും ഇത് എവിടുത്തെ ന്യായമാണ് എന്നുമായിരുന്നു പ്രതിപക്ഷത്തോടുള്ള വി ശിവന്‍കുട്ടിയുടെ ചോദ്യം.
യുഡിഎഫ് അധികാരത്തിലിരിക്കെ കെ.എം.മാണിയുടെ ബജറ്റ് അവതരണം വി.ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷം തടയാൻ ശ്രമിക്കുകയും സഭയിൽ വലിയതോതിൽ കയ്യാങ്കളി ഉണ്ടാകുകയും ചെയ്തിരുന്നു. സ്പീക്കറുടെ ചേംബറിൽ കയറി കസേര താഴെ തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ കേസ് അടക്കം നടപടികൾ ഇപ്പോഴും തുടരുകയാണ്
















Comments