മുംബൈ : വിവാഹബന്ധം വേർപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വർമ .ഭാര്യ തന്നെ തല്ലുകയും ഭിത്തിയിൽ ചേർത്ത് നിർത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ഗോപാൽ വർമ പറഞ്ഞത്.
രാം ഗോപാൽ വർമയുടെ സ്വഭാവം ഉൾക്കൊളളാനാകാതെ താരത്തിന്റെ ഭാര്യ രത്‌ന വിവാഹമോചനം നേടി പോവുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇരുവർക്കും ഒരു മകളുണ്ട്.
രത്‌നയും രാം ഗോപാൽ വർമയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകുമായിരുന്നുവത്രേ. സംവിധായകന്റെ പ്രവൃത്തികളുമായി യോജിക്കാനാകാതെ ഭാര്യ രത്ന പലതവണ വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു. ചില അവസരങ്ങളിൽ മൗനം പാലിക്കുന്ന രാം ഗോപാൽ വർമ്മ ചിലസമയത്ത് വീട്ടിൽ നിന്ന് ഇറങ്ങിപോകുമായിരുന്നു.
ഒരു ദിവസം ഇത്തരത്തിൽ വഴക്കിട്ട് ഇറങ്ങിപ്പോയ വർമ കുറച്ചു ദിവസം വീട്ടിൽ വന്നില്ല. എവിടെയാണെന്ന് വീട്ടുകാരെ പോലും അറിയിച്ചിരുന്നില്ല.
ഒരു ദിവസം പെട്ടെന്ന് മടങ്ങി വന്ന രാം ഗോപാൽ വർമ്മയെ രത്നം തടഞ്ഞു, പക്ഷേ പതിവുപോലെ മിണ്ടാതെ നിന്ന വർമ്മയെ കണ്ടപ്പോൾ രത്നയ്‌ക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ല . ദേഷ്യത്തിൽ ഭാര്യ രാം ഗോപാൽ വർമയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരിൽ ചേർത്ത് നിർത്തി അടിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് രാം ഗോപാൽ വർമ വെളിപ്പെടുത്തിയത്. തന്റെ പിതാവും ഇത് കണ്ടതായും രാം ഗോപാൽ വർമ്മ പറഞ്ഞു .
Comments