ഭോപ്പാൽ: എയിംസിന് മറ്റൊരു കയ്യൊപ്പ് കൂടി. ഭോപ്പാൽ എയിംസിൽ നടത്തിയ അന്നനാളം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. എയിംസിലെ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ഇഎൻടി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘമാണ് അപൂർവവും സങ്കീർണവുമായ ശസ്ത്രക്രിയ നടത്തിയത്. ഒൻപത് മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയായിരുന്നിത്.
ടോയിലറ്റ് ക്ലീനർ ഉള്ളിൽ ചെന്ന് അന്നനാളത്തിന് കേടുപാടുപറ്റിയ സ്ത്രീയിലാണ് ശസ്ത്രക്രിയ നടത്തിയത്. അപൂർവവും സങ്കീർണവുമായ ശസ്ത്രക്രിയ ഡോക്ടർമാരുടെ വിദഗ്ധ സംഘം വിജയകരമായി പൂർത്തിയാക്കിയതായി എയിംസ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
एम्स, भोपाल में डॉक्टरों की टीम ने हाल ही में चमत्कारिक रूप से दुर्लभ एवं कठिन ऑपरेशन को अंजाम देते हुए नई आहार नली बनाने में सफलता हासिल की है । कुछ समय पूर्व एक महिला ने अपने घर में टॉयलेट क्लीनर का सेवन कर लिया जिससे उसकी आहार नली (इसोफेगस) गंभीर रूप से क्षतिग्रस्त हो गई थी । pic.twitter.com/woDEhmKe1D
— AIIMS-Bhopal Official (@AIIMSBhopal) March 21, 2023
രോഗിയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ച് കൃത്യമായ അവബോദം ഉണ്ടാക്കിയ ശേഷമാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ.വിഷാൽ ഗുപ്ത പറഞ്ഞു. പത്ത് മാസമായി രോഗി ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ല. ഫീഡിംഗ് ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നയിരുന്നത്. അന്നനാളം മാറ്റിവെയ്‌ക്കുമ്പോൾ സംസാര ശേഷിയെ ബാധിക്കാതിരിക്കുക എന്നത് പ്രധാന വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments