സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ തമിഴ് ചിത്രം ‘സൂരറൈ പോട്രി’ന്‍റെ
ബോളിവുഡ് റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു. ഹിന്ദിയിൽ അക്ഷയ് കുമാറാണ് നായകനായി എത്തുന്നത്. സെപ്റ്റംബര്‍ 1-നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. ബോളിവുഡിലും സുധ കൊങ്കര തന്നെയാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിൽ നായികയായി എത്തുന്നത് രാധിക മദനാണ്. തമിഴിൽ അപർണല ബാലമുരളിയായിരുന്നു നായിക. സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് സിനിമയുടെ നിർമാണം.
ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്ക് യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരരൈ പോട്ര്. 68ാമത് ദേശീയ ഫിലിം അവാർഡിൽ അഞ്ച് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.
We are ready for take off! ✈️
Production No. 27 (Untitled) releases in theatres worldwide on 1st September, 2023. #RadhikaMadan@SirPareshRawal@Sudha_Kongara #Jyotika@Suriya_offl @vikramix @rajsekarpandian @Abundantia_Ent@2D_ENTPVTLTD@CaptGopinath@sikhyaent@gvprakash pic.twitter.com/OW9NjKkmAy
— Akshay Kumar (@akshaykumar) March 21, 2023
Comments