ലക്നൗ: ഗ്രാമ പ്രദേശങ്ങളിലെ ആരോഗ്യസംവിധാനങ്ങൾ നവീകരിക്കുവാനൊരുങ്ങിഉത്തർപ്രദേശ് ഗവൺമെന്റെ.ടെലി മെഡിസിൻ സംവിധാനവുമുൾപ്പെടുത്തി ഗ്രാമപ്രദേശങ്ങളിലെ 21675 ആരോഗ്യകേന്ദ്രങ്ങൾ പദ്ധതിയുടെ ഭാഗമായി നവീകരിക്കുമെന്ന്ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി പ്രജേഷ് പഥക് പറഞ്ഞു.കേന്ദ്ര ആയുഷ്മാൻ ഭാരത് ക്യാമ്പെയ്‌ന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഗ്രാമപ്രദേശങ്ങളിലെ 21675 ആരോഗ്യഉപകേന്ദ്രങ്ങൾ നവീകരിക്കും.ടെലിമെഡിസിൻ സംവിധാനങ്ങളും നടപ്പിലാക്കും. ഇതുവഴി രോഗികൾക്ക് എവിടെനിന്നുവേണമെങ്കിലും ഡോക്ടർമാരുടെ സേവനങ്ങളും നിർദ്ദേശങ്ങളും ലഭ്യമാകും.സൗജന്യമായി മരുന്നുകളും വിതരണം ചെയ്യും.ആരോഗ്യഉപകേന്ദ്രങ്ങൾ നവീകരിക്കുവാനുളള പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്നും പഥക് വ്യക്തമാക്കി.
ഈ സംവിധാനങ്ങൾ വഴി ആരോഗ്യകേന്ദ്രങ്ങളിലേക്കുളള രോഗികളുടെ ദീർഘ ദൂര യാത്രകൾ എളുപ്പമാകുമെന്നും. ടെലിമെഡിസിൻ സംവിധാനം വഴി രോഗികൾക്ക് ആരോഗ്യകേന്ദ്രങ്ങളിലേക്കുളള യാത്രകൾ ഒഴിവാക്കുകയും രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ ചികിത്സ സംവിധാനം ലഭ്യമാകുമെന്നും ഡോക്ടഴ്സ് ജനറൽ അസോസിയേഷൻ സെക്രട്ടറി അഭിഷേക് ശുക്ല പറഞ്ഞു.
Comments