ശബരിമലയിൽ കൊടിയേറ്റ് കഴിഞ്ഞ് ആറാട്ട് ആകുമ്പോഴേക്കും കേരളത്തിലെ പല പ്രമുഖ വ്യക്തികളുടെ കാര്യത്തിൽ വലിയ മാറ്റം സംഭവിക്കും. സാധു ബ്രാഹ്‌മണൻ പോലും വീരക്ഷത്രിയ സ്വഭാവം കാണിക്കുന്ന അവസ്ഥ സംജാതമാകും. കേരളം രാഷ്‌ട്രീയ ചരിത്രത്തിൽ അപ്രതീക്ഷിതമായി കേട്ടുകേൾവി പോലും ഇല്ലാത്ത അസംഭവ്യമെന്ന് കരുതിയ പല സംഭവങ്ങളും അരങ്ങേറും. പുതിയ ഒരു ദൈവീക ഭാവം പല രൂപത്തിലൂം പ്രത്യക്ഷപ്പെടാം.
ശബരിമല കൊടിയേറ്റ്, തിരുമാന്ധാംകുന്ന് പൂരം, വള്ളിയൂർക്കാവിൽ മഹോത്സവം, ശ്രീരാമനവമി, പെരുവനം പൂരം, അകലൂർ പാവക്കൂത്ത് തുടങ്ങിയവ വരുന്ന ആഴ്ചയിൽ ആണ്.
കാർത്തിക, രോഹിണി, മകയിര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം നക്ഷത്രക്കാർ പക്കാ പിറന്നാൾ ദിവസം ഇഷ്ട ദേവനെയോ നക്ഷത്ര ദേവതയെയോ അമ്പലത്തിൽ വണങ്ങി യഥാവിധി നിവേദ്യം നടത്തുന്നത് ദോഷങ്ങൾ കുറയ്‌ക്കും, ജാതക പ്രകാരം ഉള്ള ദശാകാലം അനുസരിച്ചു താഴെ ഗണിച്ച നക്ഷത്രങ്ങളുടെ പൊതു അനുഭവങ്ങളിൽ ഏറ്റ കുറച്ചിൽ ഉണ്ടാകാം:
അശ്വതി: തൊഴിൽ ക്ലേശം,ധന നഷ്ടം, സ്ത്രീകൾമൂലം അപമാനം, സകല കാര്യങ്ങളിലും തടസ്സം, രോഗാദി ദുരിതങ്ങൾ, അലട്ടൽ, കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അലച്ചിൽ, വാഹന അപകടം, തെറ്റിദ്ധരിക്കപ്പെടുക എന്നിവ ഫലത്തിൽ വരാം. വളരെ മോശം അനുഭവങ്ങൾ പ്രതീക്ഷിക്കാം. ദൈവത്തെ മുറുകെ പിടിക്കുക.
ഭരണി: പ്രവർത്തന മാന്ദ്യത, നേത്ര രോഗങ്ങൾ, മാനസികമായി ബുദ്ധിമുട്ടുകൾ, അന്യസ്ത്രീ ബന്ധംമൂലം അപമാനം, ശരീര ശോഷണം, സ്ഥാനഭ്രംശം, ശത്രുഭയം എന്നിവ ഫലത്തിൽ വരാം. വരവിൽ കവിഞ്ഞ ചെലവ്, തൊഴിൽ വിജയം, സ്ത്രീ സുഖം എന്നിവയും അനുഭവത്തിൽ വരും, സമ്മിശ്ര അനുഭവം ആയിരിക്കും ഈ ആഴ്‌ച്ച.
കാർത്തിക: ദുഷിച്ച കൂട്ടുകെട്ടുകൾ ഉണ്ടാവുക, ശരീര ബലക്ഷയം, അഗ്‌നിമൂലം ദോഷം, ചതിയിൽ പെടുക, സംസാര കാഠിന്യം, മിതത്വം ഇല്ലാത്ത സംസാരം മൂലം ദോഷഫലങ്ങൾ, കുടുംബബന്ധു ജനഹാനി, ജപ്തി നോട്ടീസ്, അപകടങ്ങൾ, മുറിവ്, ചതവ്, ഒടിവ് എന്നിവ ഫലത്തിൽ വരാം. വളരെയധികം സൂക്ഷിക്കുക.
രോഹിണി: മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം, ശരീരസുഖം, എവിടെയും മാന്യതയും പ്രശസ്തിയും, അന്യ ജനങ്ങളാൽ ആദരിക്കപ്പെടുക, വാക് ശുദ്ധി, സംസാര ചാതുര്യം, ചിലർക്ക് സ്ത്രീ മൂലം അപവാദം, കുടുംബ ബന്ധുജനസമാഗമം എന്നിവ ഫലത്തിൽ വരാം. അവസരങ്ങൾ പാഴാക്കാതെയിരിക്കുക.
മകയിരം: കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ശത്രുക്കളിൽ നിന്നും ദുരിതം, സുഹൃത്തുക്കൾ വഴി അപവാദം ഒക്കെയും ഫലം. ആത്മസംയമനം ശീലിക്കുക. അപൂർവം ചിലർക്ക് വിശേഷ ഭക്ഷണ ഭാഗ്യം അനുഭവത്തിൽ വരാം. പുതിയ നല്ല സുഹൃത്തുക്കൾ ബന്ധങ്ങൾ ഉണ്ടാവുക എന്നിവ ഫലത്തിൽ വരാം.
തിരുവാതിര: വിദേശവാസം, വ്യവഹാരങ്ങളിൽ പരാജയം, കുടുംബ ബന്ധു ജനവിരഹം, രക്തരോഗങ്ങൾ, ഭർത്താവുമായി വേർപിരിയൽ, അപകടങ്ങൾ, അപവാദം, ആദായ വകുപ്പിൽ നിന്നും അന്വേഷണം, ജപ്തി നോട്ടീസ് എന്നിവക്ക് സാധ്യത.
പുണർതം: കുടുംബം,ബന്ധു,അയൽക്കാർ ഒക്കെയായി അഭിപ്രായ വ്യത്യാസം, ജോലിയിൽ മാറ്റം, ഭാര്യഭത്തൃ ഐക്യമില്ലായ്മ, പിതൃതുല്യരായവർക്ക് മരണസമാനമായ അവസ്ഥ, രോഗാദി ദുരിതം, ഷെയർ മാർക്കറ്റിൽ പ്രവർത്തിക്കുന്നവർക്ക് ധനനഷ്ടം എന്നിവ ഫലത്തിൽ വരാം.
പൂയം: ശത്രു ഭയം, ഉദരരോഗം, രക്ത സംബന്ധമായ രോഗങ്ങൾ, മാതാവിന് ക്ലേശകരമായ അവസ്ഥ, രക്ത സ്രാവം, ദുർചിന്താഗതി, ഭർത്താവുമായി അകന്ന് കഴിയേണ്ട അവസ്ഥ, ചിലപ്പോൾ വേർപിരിയുന്ന അവസ്ഥ വരെയാകാം, മനോരോഗങ്ങൾ, പക്ഷി മൃഗാധികളിൽ നിന്നും ദോഷം എന്നിവക്ക് സാധ്യത. വീട്ടിലെ വളർത്തു മൃഗങ്ങളെ പോലും സൂക്ഷിച്ചു കൈകാര്യം ചെയുക.
ആയില്യം: ശത്രു ഭയം, വാത രോഗങ്ങൾ മൂലം ക്ലേശങ്ങൾ, ധനഹാനി, യാത്ര ക്ലേശങ്ങൾ -അപകടങ്ങൾ, ഭക്ഷ്യ വിഷബാധ, പിതാവിന് ചിലർക്ക് രോഗദുരിതങ്ങൾ, മനോദുഃഖം എന്നിരുന്നാലും ചിലർക്ക് വിവാഹയോഗം, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം എന്നിവ ഫലത്തിൽ വരാം.
മകം: വാഹനഭയം, ഈശ്വര വിശ്വാസം വർദ്ധിക്കുക, അഭീഷ്ട ലാഭം, പുതുവസ്ത്ര ലാഭം എന്നാൽ ചിലർക്ക് അപമാനം ഉണ്ടാകുവാൻ സാധ്യത, പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുവാൻ അവസരം, സുഹൃത്തുക്കൾ അയൽക്കാർ എന്നിവ മൂലം ഗുണം എന്നിവ അനുഭവത്തിൽ വരാം.
പൂരം: ഉന്നത ജനങ്ങളിൽ നിന്നോ സർക്കാരിൽ നിന്നോ ഗുണാനുഭവങ്ങൾ, തൊഴിൽ വിജയം, ധനനേട്ടം, കുടുബത്തിൽ അഭിവൃദ്ധി, ആരോഗ്യം, ഈശ്വര അനുഗ്രഹവും ഭാഗ്യവർദ്ധനവും, ഗുരുജനപ്രീതി, എന്നാൽ ചിലർക്ക് ജോലി നഷ്ടപ്പെടുക, വാഹന അപകടം, ശത്രുശല്യം എന്നിവ ഫലത്തിൽ വരാം
ഉത്രം: ശത്രുഹാനി, ഉന്നത സ്ഥാന പ്രാപ്തി, ബിസിനസിൽ പുരോഗതി, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, കുടുംബത്തിൽ മംഗള കർമം ഒക്കെയും ഫലം.
അത്തം: കുടുബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, വിവാഹം മാറി പോകുക, ശത്രുഭയം, വ്യപാര
പരാജയം ,മാനസിക ബുദ്ധിമുട്ടുകൾ,അലസത,ധന നഷ്ട്ടം എന്നിവ ഫലത്തിൽ വരാം
ചിത്തിര: കുടുബ സൗഖ്യം,തൊഴിൽ വിജയം,ബിസിനസിൽ പുരോഗതി,കുടുബത്തിൽ മംഗളകർമ്മങ്ങൾക്കു സാധ്യത, രോഗശാന്തി, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിങ്ങനെയുള്ള ഫലങ്ങൾക്ക് സാധ്യത
ചോതി: വിദേശ യാത്ര-വാസം, വിദ്യാ പുരോഗതി, തൊഴിൽ വിജയം, ധനഭാഗ്യയോഗം, ഭാര്യാഭർതൃ ഐക്യം, ചിന്താശേഷി ഭക്ഷണസുഖം, ശയനസുഖം, കാര്യവിജയം, ആരോഗ്യകാര്യങ്ങളിൽ പുരോഗതി, വിദ്യാപുരോഗതി, അപ്രതീക്ഷിതമായി ഉന്നതരായ ജനങ്ങളുമായി കണ്ടുമുട്ടാൻ അവസരം എന്നിവ ഫലത്തിൽ വരാം.
വിശാഖം: ശത്രുഭയം, വ്യപഹാര പരാജയം, സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, കുടുബത്തിൽ ഭാര്യ-
സന്താനങ്ങൾ എന്നിവരുമായി അഭിപ്രായ വ്യത്യാസം, ആമാശയ സംബന്ധമായ രോഗങ്ങൾ, ദേശാന്തരഗമനം എന്നിവക്ക് സാധ്യത
അനിഴം: കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ഭൂമി നഷ്ട്ടം, മംഗള കർമ്മങ്ങൾക്ക് തടസ്സം, അപമാനം സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ, സർവ്വ സുഖഹാനി, തൊഴിൽ ക്ലേശം, പരാജയം എന്നിവക്ക് സാധ്യത.
തൃക്കേട്ട: സ്ഥാന നഷ്ടം, അന്യദേശവാസം-ജോലി, എന്നാൽ ചിലർക്ക് ഇത് (വിദേശ യാത്ര) ഗുണകരമായി തീരുകയില്ല, വിഷ ഭയം, മനഃശാന്തി കുറവ്, കേസുകൾ, മാനഹാനി, സ്ത്രീകൾ മൂലം ദോഷഫലങ്ങൾ, ധനക്ലേശം എന്നിവ ഫലത്തിൽ വരാം.
മൂലം: കുടുബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, വാഹനഭാഗ്യം, പ്രശസ്തി, മനസുഖം, തൊഴിൽ വിജയം, ധനനേട്ടം എവിടെയും മാന്യത, പ്രേമ കാര്യങ്ങൾ പൂവണിയുക എന്നിവ ഫലത്തിൽ വരാം.
പൂരാടം: കുടുബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, ഉയർന്ന പദവി, തൊഴിൽ വിജയം, നിദ്രാ സുഖം, ഭക്ഷണ സുഖം, സമ്മാനങ്ങൾ ലഭിക്കുക, അവാർഡ് ലഭിക്കുക, വർഷങ്ങളായി സന്താനദുരിതം അനുഭവിക്കുന്നവർക്കു സന്താനഭാഗ്യം എന്നിവ ഫലത്തിൽ വരാം.
ഉത്രാടം: കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം-കലഹം, ശത്രു ഭയം, ധനനഷ്ട്ടം, ഭാര്യാദുരിതം, വ്യപഹാര പരാജയം, വാഹന ഭയം, കുടുംബം വിട്ടുമാറി താമസിക്കുക, സർക്കാർ സംബന്ധമായ ദോഷ ഫലങ്ങൾ, സ്ഥാനനഷ്ടം എന്നിവക്ക് സാധ്യത.
തിരുവോണം: സഞ്ചാര ശീലം, അന്യദേശ വാസം-ജോലി എന്നാൽ ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ, യാത്ര ദുരിതം, വാതരോഗം, ഉദരരോഗം, ഭാര്യാഭതൃ -സന്താന ഹാനി മനോദുഃഖം, പരാശ്രയം, ഉറക്കക്കുറവ് എന്നിവക്കു സാധ്യത.
അവിട്ടം: തൊഴിൽക്ലേശങ്ങൾ, പലപല തൊഴിലുകൾ ചെയേണ്ടതായി വരിക, പ്രയത്നത്തിനു തക്കപ്രതിഫലം കിട്ടാതെ വരിക, വിദ്യാതടസ്സം, ആരോഗ്യഹാനി, ആയുസ്സിന് ഹാനി, കുടുബ ബന്ധുജന നാശം, ധനഷ്ടം, വാത-കഫ-രോഗങ്ങൾ, അലർജി സംബന്ധമായ രോഗങ്ങൾ എന്നിവക്കു സാധ്യത .
ചതയം: ശത്രുഹാനി, സഞ്ചാര ശീലം, ധന ലാഭം, ശയന സുഖം, എവിടെയും മാന്യത, മനഃസന്തോഷം, സ്ത്രീകളുമായി അടുത്തു ഇടപെഴകാൻ അവസരം, ഉന്നത സ്ഥാനലബ്ധി, ധൈര്യം, ചിന്താശേഷി, ധനനേട്ടം, വാഹന ഭാഗ്യം എന്നിവ ഫലത്തിൽ വരാം.
പൂരൂരുട്ടാതി: സംസാര തടസ്സം, വാക്കുകളിൽ കാഠിന്യം, ദുർപ്രവർത്തികൾ ചെയ്യാനുള്ള അവസരം അല്ലെങ്കിൽ സാഹചര്യം, വിവാഹ തടസ്സം, ഭാര്യാഭത്തൃ ഐക്യത കുറവ്, കുടുംബ ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ധന നഷ്ടം, ജയിൽ വാസം, വ്യപഹാര പരാജയം അന്യ ദേശ വാസം എന്നിവ ഫലത്തിൽ വരാം.
ഉത്തൃട്ടാതി: തൊഴിൽ വിജയം, കുടുബ സൗഖ്യം, ഭാര്യാ ഭർതൃ ഐക്യം, ധനഭാഗ്യ യോഗം, പ്രശസ്തി, എവിടെയും മാന്യത, അന്യ ജനങ്ങളാൽ ആദരിക്കപ്പെടുക, ശരീര സുഖം, ആരോഗ്യം വർദ്ധിക്കുക, ധന നേട്ടം, കീർത്തി, ശരീര ചൈതന്യം വർദ്ധിക്കുക, കൃഷിയിൽ നിന്നും ഗുണങ്ങൾ, സന്താന ലാഭം എന്നിവ ഫലത്തിൽ വരാം
രേവതി: ശത്രുനാശം, വ്യപഹാര വിജയം, സർക്കാർ സംബന്ധമായ ഗുണങ്ങൾ, വിവാഹ സമയം അനുകൂലം, കുടുബത്തിൽ മംഗള കർമ്മങ്ങൾക്ക് സാധ്യത, ഭാര്യാഭർതൃ ഐക്യം, പുതുവസ്ത്ര ലാഭം, ഭക്ഷണസുഖം, സ്ത്രീസുഖം, നവീന ഗൃഹയോഗം, ജോലിയിൽ മാറ്റം എന്നിവ ഫലത്തിൽ വരാം. മൊത്തത്തിൽ ഒരു മാറ്റം വരുന്ന കാലമാണ്.
Comments