തിരുവനന്തപുരം : ഭാര്യയും ബന്ധുക്കളും തന്നെ ചതിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം പ്രവാസി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യം . ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു രാജു എന്ന പ്രവാസിയാണ് സ്വകാര്യ ലോഡ്ജിൽ ആത്മഹത്യ ചെയ്തത്.
ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യുവാവ് ആത്മഹത്യ ചെയ്തത്. താൻ ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞുകൊണ്ട് ബൈജു രാജു ഒരു വീഡിയോയും സമുഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
മരണത്തിന് മുൻപ് ഭാര്യയുടെ മറ്റൊരാളുമായുള്ള ബന്ധത്തെ സംബന്ധിച്ച് ഒരു വർഷം മുൻപ് ചിത്രീകരിച്ച വീഡിയോയും ബൈജു പുറത്തു വിട്ടിരുന്നു.
മുൻപ് ഇദ്ദേഹം കുടുംബസമേതം സൗദിയിലായിരുന്നു പ്രവാസ ജീവിതം നയിച്ചിരുന്നത്. തുടർന്ന് ന്യൂസിലാൻഡിലേക്ക് ജോലി നേടി പോകുകയായിരുന്നു. തന്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നാണ് യുവാവ് വീഡിയോയിലൂടെ ആരോപിക്കുന്നത് .ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവൻ കൊണ്ടുപോയി എന്നും വീഡിയോയിൽ ആരോപിച്ചിരുന്നു . പിന്നാലെ കായംകുളത്തെ ഒരു ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ ബൈജു രാജുവിനെ കണ്ടെത്തുകയായിരുന്നു
Comments