ഖാലിസ്ഥാനി ഭീകരനും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗ് ഉത്തരാഖണ്ഡിലേക്ക് കടന്നതായി സൂചന. പഞ്ചാബിൽ നിന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഹരിയാനയിലേക്ക് പ്രവേശിച്ച അമൃത്പാൽ പിന്നീട് ഉത്തരാഖണ്ഡിലേക്ക് കടക്കാനുള്ള സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. തൽഫലമായി പരിശോധനയും നിരീക്ഷണവും ഉത്തരാഖണ്ഡിലും വർധിപ്പിച്ചതായി പോലീസ് അറിയിച്ചു.
ഡെറാഡൂൺ, ഹരിദ്വാർ, ഉദംസിംഗ് നഗർ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. അമൃത്പാലിനൊപ്പം അനുയായി പപൽപ്രീത് സിംഗുമുണ്ടെന്നാണ് സൂചന. കഴിഞ്ഞ 18ന് ജലന്ധറിൽ വച്ച് പഞ്ചാബ് പോലീസിന്റെ വിരൽതുമ്പിൽ നിന്നും കടന്നുകളഞ്ഞ അമൃത്പാൽ, മേഖലയിലെ ഒരു ഗുരുദ്വാരയിൽ ഒളിക്കുകയും പിന്നീട് വേഷം മാറി അവിടെ നിന്ന് ബൈക്കിൽ രക്ഷപ്പെട്ടുവെന്നുമാണ് വിവരം.
















Comments