തിരുവനന്തപുരം: ട്രെയിൻ യാത്രയ്‌ക്കിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്ക് മുന്നിൽ നഗ്നത പ്രകടനം നടത്തിയ 63-കാരൻ പിടിയിൽ. കന്യാകുമാരി കോതന്നൂർ സ്വദേശി ഇമ്മാനുവേലാണ് പോലീസ് പിടിയിലായത്.
പുനലൂർ-കന്യാകുമാരി പാസഞ്ചറിൽ മഫ്തിയിൽ യാത്ര ചെയ്തിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്ക് മുന്നിലാണ് ഇയാളെ നഗ്നത പ്രദർശനം നടത്തിയത്. എതിർവശത്തെ സീറ്റിലിരുന്നാണ് ഇയാൾ ലൈംഗിക വൈകൃതം കാണിച്ചത്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.
















Comments