പിന്നാക്ക വിഭാഗങ്ങളെ അധിക്ഷേപിച്ചതിനുള്ള ശിക്ഷയാണ് രാഹുലിന് ലഭിച്ചതെന്ന് ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻപി രാധാകൃഷ്ണൻ. രാഹുലിനെതിരെ സൂറത്ത് കോടതി പ്രഖ്യാപിച്ച വിധിയെ ഒബിസി മോർച്ച സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്യുന്നവർ എത്ര ഉന്നതനായാലും ശിക്ഷിക്കപ്പെടും എന്നതിന്റെ തെളിവാണ് കോടതി വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി വിധിയക്കെതിരെ തരംതാഴ്ന്ന രീതിയിലാണ് പ്രതികരിക്കുന്നത്. കോൺഗ്രസും ഇടതുപക്ഷവും വിധിയെ അവഹേളിക്കുകയാണെന്നും ഒബിസി വിഭാഗങ്ങളോടുള്ള നിലപാട് എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാന ജനവിഭാഗത്തെ രാഹുൽ അധിക്ഷേപിച്ചു, ഇതിനാണ് ശിക്ഷ കിട്ടിയത്. കോൺഗ്രസും സിപിഎമ്മും ഇത് മറക്കരുത്. എൻപി രാധാകൃഷ്ണൻ പറഞ്ഞു. അടിസ്ഥാന വർഗത്തിനും അവകാശങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ പഴയ ഫ്യൂഡൽ പ്രതാപത്തിന്റെ ഒർമ്മയിലാണ് ജീവിക്കുന്നതെന്നും അതുകൊണ്ടാണ് അപകീർത്തി കേസ് കാര്യമാക്കാതിരുന്നതെന്നും രാധാകൃഷ്ണൻ പറഞ്ഞു. രാഹുലിന് മാത്രമായുള്ളതല്ല ജനാധിപത്യ അവകാശങ്ങൾ എന്നും പിന്നാക്ക വിഭാഗങ്ങൾക്കും അവകാശങ്ങളുണ്ടെന്ന് കോടതി വ്യക്തമാക്കി. ഒബിസി വിഭാഗങ്ങളെ അവഹേളിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒബിസി മോർച്ച ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
















Comments