ന്യൂഡൽഹി : ജനം ടിവി സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സലൻസ് പുരസ്‌കാരദാന ചടങ്ങ് നാളെ ഡൽഹിയിലെ ഡോ അബേദ്കർ ഇന്ററർ നാഷണൽ സെന്ററിൽ നടക്കും . പരിപാടിയിൽ വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ, കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണി, പ്രകാശ് ജാവഡേക്കർ എം.പി എന്നിവർ പങ്കെടുക്കും.
ജനം ടിവി സംഘടിപ്പിക്കുന്ന മൂന്നാമത് ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡാണിത്. സാമൂഹ്യ, വ്യവസായ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിക്കും. ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിന്റെ ഭാഗമാകും.
വൈകിട്ട് നാല് മണിക്കാണ് പരിപാടി ആരംഭിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പ്രശസ്ത ഭരതനാട്യ കലാകാരി രമാ വൈദ്യനാഥൻ, ഗായിക രൂപ രേവതി, ഞെരളത്ത് ഹരിഗോവിന്ദൻ തുടങ്ങിയവരുടെ കലാപരിപാടികളും ചടങ്ങിനു മാറ്റുകൂട്ടും .
Comments