ഇടുക്കി: ഇടുക്കിയിൽ പ്രീ പ്രൈമറി അദ്ധ്യാപികയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. കാഞ്ചിയാർ സ്വദേശി അനുമോളെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച കേസിലെ പ്രതി വിജേഷാണ് പിടിയിലായത്. അതിർത്തി മേഖലയിൽ നിന്നാണ് ഇയാൾ പോലീസിന്റെ വലയിലായത്.
കഴിഞ്ഞ 21-നാണ് അദ്ധ്യാപികയായ അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് പിന്നാലെ ഭർത്താവ് ഒളിവിൽ പോവുകയായിരുന്നു. മൃതദേഹം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോളുടെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാതിരുന്നതും സംശയമേറി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽഫോൺ മറ്റൊരാളുടെ പക്കലുണ്ടെന്ന് വ്യക്തമായത്.
.കാഞ്ചിയാർ വെങ്ങലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് വിജേഷിന്റെ കൈയിൽ നിന്നും ഫോൺ വിലയ്‌ക്ക് വാങ്ങിയതാണെന്ന് കണ്ടെത്തിയത്. കൊലയ്‌ക്ക് പിന്നാലെ കട്ടപ്പന ബവ്‌കോ ഔട്ട്‌ലെറ്റിന് സമീപത്തുവെച്ച് വിജേഷ് ഈ ഫോൺ വിൽക്കുകയായിരുന്നു. ഈ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
















Comments