ചണ്ഡിഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ ഒളിവിൽ കഴിയാൻ സഹായിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പോലീസ്. മാർച്ച് 19-ന് പട്യാലയിലെ ബൽബീർ കൗറിന്റെ വസതിയിൽ അമൃത്പാലും സഹായി പപാൽപ്രീത് സിംഗും താമസിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.
അമൃത്പാൽ സിംഗിനെ സംരക്ഷിച്ചതിനെ തുടർന്നുണ്ടാകുന്ന രണ്ടാമത്തെ അറസ്റ്റാണിത്. ദിവസങ്ങൾക്ക് മുൻപ് പഞ്ചാബ് പോലീസ് മറ്റൊരാളെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗുമായും വിശ്വസ്തൻ പപൽപ്രീതുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കശ്മിരി ദമ്പതികളെ അറസ്റ്റ് ചെയ്തിരുന്നു.
ജമ്മുകാശ്മീരിലെ ആർഎസ് പുരയിലെ താമസക്കാരായ അമരിക് സിംഗും ഭാര്യ പരംജിത് കൗറുമാണ് ആറസ്റ്റിലായത്. ഭീകരൻ അമൃത്പാൽ സിംഗിനെ ഒളിവിൽ കഴിയാൻ ഇരുവരും സഹായിച്ചിട്ടുണ്ടെന്നുള്ള സംശയവും നിലനിൽക്കുന്നുണ്ട്. ജമ്മുകാശ്മിർ പോലീസ് ദമ്പതികളെ പഞ്ചാബ് പോലീസിന് കൈമാറി.
Comments