ന്യൂഡൽഹി : രാമസേതു ദേശീയ സ്മാരകമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. രാമസേതു ദർശനത്തിനായി ‘കടലിൽ’ കിലോമീറ്ററുകൾ വരെ തിട്ട നിർമിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ ചരിത്ര പൈതൃകത്തെ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സാംസ്കാരിക മന്ത്രാലയത്തിൽ നടന്നുവരികയാണെന്ന് ഇതിന് മുമ്പ് 2023 ജനുവരിയിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ലഖ്‌നൗ ആസ്ഥാനമായുള്ള അഭിഭാഷകൻ അശോക് പാണ്ഡെ മുഖേന ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം റിട്ട് ഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത് . രാമസേതുവിൽ മതിൽ കെട്ടി കോടിക്കണക്കിന് ജനങ്ങളുടെ ആഗ്രഹം സഫലമാക്കണമെന്നും ഹർജിയിൽ പറയുന്നു. ശ്രീരാമൻ സൈന്യത്തോടൊപ്പം ലങ്കയിൽ പോയി സ്വേച്ഛാധിപതിയായ രാവണനെ വധിച്ച് രാമരാജ്യം സ്ഥാപിച്ച ചരിത്രപരവും പുരാണപരവുമായ പാലത്തിലൂടെ ഭക്തർക്ക് നടക്കാൻ കഴിയും.
രാമസേതു ഹിന്ദുക്കൾക്ക് എത്രത്തോളം പ്രധാനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട് . രാമായണം, സ്കന്ദപുരാണം, അഗ്നിപുരാണം, വിഷ്ണുപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളിൽ രാമസേതുവിൽ കുളിക്കുന്നതിന്റെ പ്രാധാന്യം വിശദമായി വിശദീകരിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു.
രാമസേതുവിൽ തുടക്കം മുതൽ ഒടുക്കം വരെ 4 മുതൽ 40 അടി വരെ വെള്ളമുള്ളതിനാൽ ഇവിടെ നിർമ്മാണ പ്രവർത്തനം സാധ്യമാണ്. ഇവിടെ മതിൽ പണിയുന്നതോടെ, ലോകമെമ്പാടുമുള്ള ആളുകൾക്ക് ധനുഷ്‌കോടിയിൽ (രാമേശ്വരം) ശ്രീരാമന്റെ ആജ്ഞപ്രകാരം നിർമ്മിച്ച പാലം സന്ദർശിക്കാൻ കഴിയുമെന്നും ഹർജിയിൽ പറയുന്നു.
















Comments