കോഴിക്കോട്: പധാനമന്ത്രി ഗവേഷണ ഫെലോഷിപ്പ് കടലുണ്ടി സ്വദേശി പി. അഞ്ജനയ്‌ക്ക് ലഭിച്ചു. 50 ലക്ഷം രൂപയാണ് ഫെലോഷിപ്പ് തുക. കാൺപുർ ഐ.ഐ.ടി.യിലെ എർത്ത് സയൻസ് ഡിപ്പാർട്ട്മെന്റ് പിഎച്ച്.ഡി. വിദ്യാർഥിനിയാണ് അഞ്ജന. ലോ ടെമ്പറേച്ചർ ജിയോ കെമിസ്ട്രിയിലെ ഗവേഷണത്തിനാണ് ഫെലോഷിപ്പ്. പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് അഞ്ജന അപ്ലൈഡ് ജിയോളജിയിൽ ഇന്റഗ്രേറ്റഡ് എം.എസ്സി. കരസ്ഥമാക്കിയിട്ടുണ്ട്. മണ്ണൂർ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റിന്റെ നേതൃത്വം വഹിക്കുന്ന ഡോ. പി. ചന്ദ്രശേഖരന്റെയും തിരൂർ ഗവൺമെന്റ് ജില്ലാ ഹോസ്പിറ്റൽ ഡോ. കെ. നന്ദിനിയുടെയും മകളാണ് അഞ്ജന.
















Comments