ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിന്റെ കൂട്ടാളി വരീന്ദർ സിംഗ് പോലീസ് പിടിയിൽ. അമൃത്പാലിന്റെ അംഗരക്ഷകനായിരുന്ന വരീന്ദർ സിംഗിനെ അമൃത്സർ റൂറൽ പോലീസാണ് പിടികൂടിയത്. പോലീസ് ഇയാൾക്കെതിരെ എൻഎസ്എ ചുമത്തി അസമിലെ ദിബ്രുഗഢ് ജയിലേക്കാണ് തടവ് ശിക്ഷയ്‌ക്കയച്ചത്.
വിരമിച്ച സൈനിക കോൺസ്റ്റബിളായ വരീന്ദർ അമൃത്പാലിന്റെ അംഗരക്ഷകനായിരുന്നു. കഴിഞ്ഞ ദിവസവും അമൃത്പാൽ സിംഗിന്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഒൻപത് ദിവസമായി അമത്പാൽ സിംഗിനെ കണ്ടെത്തീനുള്ള തിരച്ചിലിലാണ് പോലീസ്.
പഞ്ചാബില്‍ നിന്ന് അമൃത് പാല്‍ കടന്നതായി സ്ഥിരീകരിച്ചതോടെ പൊലീസ് അയല്‍സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. അമൃത്പാല്‍ സിംഗുമായി ബന്ധമുള്ള നൂറോളം പേരെ ഇതിനോടകം അറസ്റ്റിലായിച്ചുണ്ട്.
Comments