ന്യൂഡൽഹി:കൊൽക്കത്തയിലെ ഇസ്ലാംപൂരിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തർക്കം. പാർട്ടി നേത്യത്വം തന്റെ പട്ടിക അംഗികരിച്ചില്ലെങ്കിൽ സ്വതന്ത്രസ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്ന് ത്യണമൂൽ എംഎൽഎ അബ്ദൂൾ കരീം ചൗധരി. മമത സർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെ സംസ്ഥാനത്ത് വലിയ പ്രതിക്ഷേധമാണ് ഉയരുന്നത്. അതിന്റെ പശ്ചാതലത്തിലാണ് വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ത്യണമൂൽ സ്ഥാനാർത്ഥികൾക്കെതിരെ വിമത സ്ഥാനാർത്ഥികളെ ഉയർത്തുന്നത്. ഇസ്ലാംപൂരിലെ തിരഞ്ഞെടുപ്പിനെ ചൊല്ലി ത്യണമൂൽ കോൺഗ്രസിൽ തർക്കം രൂക്ഷമായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്ഥാനർത്ഥികളെ മമത ബാനർജി നേരിട്ട് തിരഞ്ഞെടുക്കുമെന്ന് അറിയിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ പ്രതിക്ഷേധിച്ചാണ് എംഎൽഎ രംഗത്തെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി കൊൽക്കത്തയിൽ ഒരു യോഗം വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ നിന്നും അബ്ദുൾകരീം എംഎൽഎ വിട്ടുനിന്നിരുന്നു. ഈ മാസം ഇസ്ലാംപുരയിലെ മതികുണ്ഡയിൽ ത്യണമുൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി ഒരു യുവാവ്
ദാരുണമായി മരിച്ചിരുന്നു. ആക്രമണത്തിനു നേത്യത്വം നൽകിയത് നോർത്ത് ദിനജ്പൂരിലെ ത്യണമൂൽ ജില്ലാ പ്രസിഡന്റ് കനെൽ ലാൽ അഗർവാളും ഇസ്ലാംപൂർ ബ്ലോക്ക് തലവൻ സക്കീർ ഹുസൈൻ എന്നിവരായിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യം അബ്ദുൾ കരീം ഉന്നയിച്ചിരുന്നു. ഇതിനെതിരെയിളള പ്രതിക്ഷേധ സൂചകമായാണ് ചൗധരി പാർട്ടിയോഗത്തിൽ നിന്നും വിട്ടുനിന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പിനായി ഞാൻ പട്ടിക തയ്യാറാക്കി സംസ്ഥാന നേത്യതത്തിന് സമ്മർപ്പിക്കും. ഇസ്ലാംപൂരിലെ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി നേത്യത്വം തന്റെ പട്ടികകയ്‌ക്ക് അംഗീകാരം നൽകിയില്ലെങ്കിൽ സ്വതന്ത്രസ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നും ചൗധരി പറഞ്ഞു. അഗർവാളും ഹുസൈനും അക്രമരാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നുവെന്നും ഇസ്ലാംപൂരിന്റെ ഈ നയങ്ങളെ മാറ്റാൻ താൻ ആഗ്രഹിക്കുന്നുവെന്നും ചൗധരി കൂട്ടിച്ചേർത്തു. എന്നാൽ അബ്ദുൾ കരീമിന്റെ സ്ഥാനാർത്ഥി പട്ടികയ്‌ക്കെതിരെ രൂക്ഷമായ വിമർശനമാണ് ത്യണമൂൽ പാർട്ടി നേത്യതത്തിൽ നിന്നും ഉയരുന്നത്.
















Comments