കാഠ്മണ്ഡു: ഖാലിസ്ഥാൻ തീവ്രവാദി അമൃത്പാൽ സിംഗ് നേപ്പാളിൽ എത്തിയെന്ന് സംശയം.
ഇതിനെ തുടർന്ന് രാജ്യം വിടാൻ അനുവദിക്കരുതെന്ന് ഇന്ത്യ നോപ്പാളിനോട് ആവശ്യപ്പെട്ടു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചാൽ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച സന്ദേശം ഇന്ത്യ നേപ്പാളിന് അയച്ചിട്ടുണ്ട്.
വ്യത്യസ്ത ഐഡന്റിറ്റിയിൽ ഒന്നിലധികം പാസ്പോർട്ടുകളാണ് അമൃത്പാൽ സിംഗിന്റെ കൈവശമുള്ളത്. അതിനാൽ രക്ഷപ്പെടാനുള്ള സാധ്യത ഏറെയാണ്. അമൃത്പാലിന്റെ വ്യത്യസ്ത രീതിയിലെ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും നേപ്പാളിലെ ഹോട്ടലുകൾ മുതൽ വിമാനക്കമ്പനികൾക്ക് വരെ കൈമാറിയിട്ടുണ്ട്.
അതേസമയം, അമൃത്പാൽ സിംഗിന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. അമൃത്പാൽ സിംഗും കൂട്ടാളിയായ പപൽപ്രീത് സിംഗും ട്രക്കിൽ യാത്രചെയ്യുന്നതാണ് ദ്യശ്യങ്ങളിലുള്ളത്.
Comments