മനസിന്റെ ആഴങ്ങളിൽ ചലനം സൃഷ്ടിക്കാനുള്ള ശക്തി സംഗീതത്തിനുണ്ട്. അവിടെ ഭാഷാപരമായും മതപരമായുമുള്ള അതിർവരമ്പുകളൊന്നുമില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഒരു മുസ്ലീം സ്ത്രീ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഗാനം ആലപിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വജിഹ അഥർ നഖ്‌വി എന്ന യുവതിയാണ് അതിമനോഹരമായി ഗാനം ആലപിച്ച വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചത്. നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. കൃഷ്ണന്റെ മനോഹരമായ ഗാനം നിരവധി പേർ ഷെയറും ചെയ്തിട്ടുണ്ട്.
‘റംസാൻ തലേന്ന്, നവാബ് സാദിഖ് ജംഗ് ബഹാദൂർ ഹിൽമിന്റെ പ്രസിദ്ധമായ ‘കൻഹയ്യ’ എന്ന ഗാനം പാടാൻ കഴിഞ്ഞതിൽ ആഹ്ലാദിക്കുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് വജിഹ അഥർ നഖ്‌വി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
On the eve of Ramzan and in the heart of empire- overjoyed to be able to sing Nawab Sadiq Jung Bahadur Hilm’s famous kalam ‘Kanhaiya’ holding his original diwan from late 19th century Hyderabad, Deccan which includes specific musical instructions for this poem! pic.twitter.com/RD8L25bM3c
— Wajiha Ather Naqvi (@tribalgulabo) March 23, 2023
കൃഷ്ണനോടുള്ള ആദരസൂചകമാണ് കൻഹയ്യ ആലപിക്കുന്നതെന്ന് മറ്റൊരു ട്വീറ്റിൽ നഖ്‌വി പറയുന്നുണ്ട്. ഹൈദരാബാദിലെ എഴുത്തുകാരനായ നവാബ് സാദിഖ് ജംഗാണ് ഈ ഗാനത്തിന്റെ രചയിതാവ്. അദ്ദേഹം പാട്ടിൽ കൃഷ്ണനെ ‘കൻഹയ്യ’ എന്ന് സ്നേഹപൂർവ്വം അഭിസംബോധന ചെയ്യുകയും ഭക്തിനിർഭരമായ വാഞ്ഛയെക്കുറിച്ചും പറയുന്നുണ്ട്.
Comments