ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്- മൂന്നാം പതിപ്പ് മാർച്ച് 26 ന് ന്യൂഡൽഹിയിലെ അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്നു. കേന്ദ്ര വാണിജ്യ- വ്യവസായ വകുപ്പ് മന്ത്രി പീയുഷ് ഗോയൽ പരിപാടിയിൽ മുഖ്യാതിഥിയായി. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, ജനം ടിവി മാനേജിംഗ് ഡയറക്ടർ യുഎസ് കൃഷ്ണകുമാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. വ്യവസായ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 12 പ്രതിഭകളെ പീയുഷ് ഗോയൽ, പ്രകാശ് ജാവദേക്കർ എന്നിവർ ചേർന്ന് പുരസ്‌കാരം നൽകി ആദരിച്ചു.
Comments