ജയ്പൂർ : ജയ്പൂരിലെ ജാംവരംഗഢിൽ ഹിന്ദു നവവർഷത്തോടനുബന്ധിച്ച് മഹാദേവ ക്ഷേത്രത്തിലേയ്‌ക്ക് ഹിന്ദുക്കൾ നടത്തിയ റാലിയ്‌ക്ക് നേരെ മുസ്ലീം ജനക്കൂട്ടത്തിന്റെ ആക്രമണം . റാലിയുടെ സുരക്ഷയ്‌ക്കായി വിന്യസിച്ച പോലീസുകാരെ കാഴ്‌ച്ചക്കാരാക്കിയായിരുന്നു മതമൗലികവാദികളുടെ അക്രമണം .
ഹിന്ദു രൺഭേരി റാലി എന്നാണ് ഈ റാലിയുടെ പേര്, എല്ലാ വർഷവും ഹിന്ദു നവവർഷിന്റെ ഭാഗമായി ഈ ബൈക്ക് റാലി സംഘടിപ്പിക്കാറുണ്ട്.റാലി ചാന്ദ്‌വാജി, പിൽവ, ചന്ദവാസ്, തല ഗ്രാമം, രാജ്‌പുര, ബച്‌യവാസ്, ശ്യാംപുര, തല ജോഹ്‌റ, ദന്തല ഗുജ്‌റാൻ, ദന്തല മീന, ബിലോഡ്, തോഡ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തോഡേശ്വർ മഹാദേവ ക്ഷേത്രത്തിൽ അവസാനിക്കും വിധമാണ് റാലി റൂട്ട് ക്രമീകരിച്ചത് .
എന്നാൽ റാലി റൈസർ പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന താല ഗ്രാമത്തിൽ റാലി എത്തിയപ്പോൾ, തൊപ്പി ധരിച്ചെത്തിയ ഇസ്ലാമിസ്റ്റുകളുടെ സംഘം റാലിക്ക് നേരെ കല്ലെറിയുകയായിരുന്നു . പല ബൈക്കുകളും അപകടത്തിൽപ്പെടാതെ ഒഴിഞ്ഞു മാറുകയായിരുന്നു. 1000 ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന റാലിയുടെ സുരക്ഷയ്‌ക്കായി 50 ഓളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത് . ഇവർക്ക് ഒന്നും ചെയ്യാനായില്ല .പോലീസുകാർ ഉണ്ടായിരുന്നിട്ടും അക്രമികൾ കല്ലെറിയുന്നത് പുറത്ത് വന്ന വീഡിയോയിൽ കാണാം
എന്നാൽ, ആക്രമണം വകവെക്കാതെയും , പിന്തിരിയാതെയും ഹിന്ദു യുവാക്കൾ റാലി ധൈര്യമായി മുന്നോട്ടുകൊണ്ടു പോയി. എന്നിട്ടും ആക്രമണം തുടർന്ന ഇസ്ലാമിസ്റ്റുകളെ കൂടുതൽ പോലീസെത്തിയാണ് നിയന്ത്രിച്ചത് . സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തു . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
















Comments