ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. ബോളിവുഡിൽ ശ്രദ്ധേയമായ ചിത്രങ്ങൾ ചെയ്ത താരം ഇന്ന് ബോളിവുഡിൽ സജീവമല്ല. എന്തുകൊണ്ടാണ് ബോളിവുഡ് വിട്ടതെന്ന് തുറന്നുപറയുകയാണ് താരം തന്നെ. ഹിന്ദി സിനിമാ മേഖലയിലെ പലരോടും തനിക്ക് അഭിപ്രായവ്യത്യാസം നിലനിന്നിരുന്നതായി അവർ വെളിപ്പെടുത്തി.
‘ബോളിവുഡിൽ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ സിനിമയിലേക്ക് വിളിക്കാത്ത ആളുകൾ ഉണ്ടായിരുന്നു. എനിക്ക് പലരോടും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അത്തരമൊരു പൊളിറ്റിക്‌സ് എനിക്ക് മടുത്തു. ഇടവേള ആവശ്യമാണെന്ന് തോന്നി. അപ്പോഴാണ് സംഗീതം ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോകാനുള്ള അവസരം തുറന്നു നൽകിയത്. അമേരിക്കയിൽ സംഗീത കരിയറിന് താത്പര്യമുണ്ടോയെന്ന് ചോദിച്ചത് അഞ്ജുല ആചാര്യ ആണ്.’- പ്രിയങ്ക ചോപ്ര പറഞ്ഞു.
എനിക്ക് ഇഷ്ടമില്ലാതിരുന്നിട്ടും ഞാൻ ജോലി ചെയ്ത കാലമുണ്ടായിരുന്നു. ഇന്ന് എനിക്ക് ലഭിക്കാത്ത സിനിമകൾക്കായി കൊതിക്കുന്നില്ല. സംഗീതത്തിലേക്ക് തിരിഞ്ഞപ്പോൾ അമേരിക്കയിലെത്തി. നല്ല ടീമിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു- പ്രിയങ്ക കൂട്ടിച്ചേർത്തു. താരത്തിന്റെ ഹോളിവുഡിലേക്കുള്ള ചുവടുമാറ്റം സംഗീതത്തിൽ മാത്രമല്ല, എബിസി സീരീസായ ക്വാണ്ടിക്കോയിലും അഭിനയിച്ചു.
Comments