ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റ് ശ്രീനിവാസ് ബിവിയുടെ വിവാദ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശ്രീനിവാസ് ഉപയോഗിച്ച് വാക്കുകൾ രാഹുലിന്റെതാണെന്നും അത് സോണിയാ ഗാന്ധിയുടെ സംസ്‌കാരമാണെന്നും സ്മൃതി ഇറാനി പ്രതികരിച്ചു.
പാർട്ടിയിൽ സ്ഥാനക്കയറ്റം ആഗ്രഹിക്കുന്ന കോൺഗ്രസിലെ അംഗങ്ങൾ തനിക്കെതിരെ ഇത്തരത്തിലുള്ള പരാമർശങ്ങൾ സോണിയയും രാഹുലും നേതൃസ്ഥാനത്ത് ഉള്ളിടത്തോളം കാലം തുടരുമെന്നും സ്മൃതി ഇറാനി പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയുടെ വിജ്ഞാപനം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ രാജ്ഘട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സ്മൃതി ഇറാനിക്കെതിരെ ശ്രീനിവാസ് ചല പരാമർശങ്ങൾ നടത്തിയത്.
സ്മൃതി ഇറാനിയെന്നാൽ ബധിരയും മൂകയുമാണെന്നും മുഖം മൂടി അണിഞ്ഞെത്തി ജനങ്ങളെ പറ്റിക്കുകയാണെന്നും ശ്രീനിവാസ് പറഞ്ഞിരുന്നു. സ്ത്രീവിരുദ്ധത നിറഞ്ഞ മാലിന്യക്കുഴിയായി കോൺഗ്രസ് മാറിയെന്നായിരുന്നു ഇതിനോട് ബിജെപി നേതാക്കൾ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് സ്മൃതിയും വിഷയത്തിൽ പ്രതികരണമറിയിച്ചത്.
















Comments