പൊന്നിയൻ സെൽവൻ 2- ന്റെ ഓഡിയോ ട്രെയിലർ റിലീസിംഗ് ബുധനാഴ്ച വൈകുന്നേരം നടക്കും. ചെന്നൈ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിലാകും റിലീസിംഗ് നടക്കുക.ബ്രഹ്‌മാണ്ഡ ചടങ്ങിൽ ഉലകനായകൻ കമൽ ഹാസൻ ചടങ്ങിൽ മുഖ്യാതിഥിയാകും. ഇന്ത്യൻ സിനിമയിലെ ഉന്നതരായ താരങ്ങൾ പങ്കെടുക്കും . ട്രെയിലറിനോടൊപ്പം ഏ ആർ റഹ്‌മാൻ സംഗീതം പകർന്ന ഏഴു ഗാനങ്ങളടങ്ങുന്ന മ്യുസിക് ആൽബവും പുറത്തിറക്കും.
Queen of the Ocean, Queen of the Hearts and the King of the Masses!#PS2TrailerFromMarch29#CholasAreBack#PS2 #PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions @Tipsofficial @tipsmusicsouth @IMAX @primevideoIN pic.twitter.com/DOVG4qHk4h
— Lyca Productions (@LycaProductions) March 26, 2023
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലകും ചിത്രം റിലീസ് ചെയ്യുക. ഏപ്രിൽ 28-നാണ് ആറാധകർ ആകംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബജറ്റ് ചിത്രം റിലീസ് ചെയ്യുക. പിഎസ് 2-ലെ മലയാള ഗാനങ്ങൾ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. ഇതിന്റെ മേക്കിംഗ് വീഡിയോ നിർമ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും പുറത്തുവിട്ടിരുന്നു. എ ആർ റഹ്‌മാന്റെ സംഗീതത്തിൽ ശ്വേതാ മേനോൻ, ശക്തിശ്രീ ഗോപാൽ എന്നിവർ ചേർന്ന് ആലപിച്ച ഗാനം സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്. ശ്രീ ഗോകുലം മൂവിസാണ് കേരളത്തിലെ വിതരണക്കാർ.
Are you ready to witness history in the making?#UlagaNayagan @ikamalhaasan sir will grace the #PS2 music and trailer launch!
Nehru Stadium, Chennai at 6PM on 29th March!#CholasAreBack#PonniyinSelvan2 #ManiRatnam @arrahman @madrastalkies_ @LycaProductions @RedGiantMovies_ pic.twitter.com/2PDXx6eA8C
— Lyca Productions (@LycaProductions) March 27, 2023
വിക്രം,കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്‌മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു ,ബാബു ആന്റണി, പ്രകാശ് രാജ്, നാസർ, റിയാസ് ഖാൻ , ലാൽ,അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര തുടങ്ങി ഒട്ടേറെ അഭിനേതാക്കളാണ് പൊന്നിയൻ സെൽവനിലുള്ളത്. വൻ താരനിരയെ അണിനിരത്തി സാങ്കേതിക മികവോടെയാണ് മണിരത്‌നം ചരിത്ര സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. രവി വർമ്മനാണ് ഛായഗ്രാഹകൻ.
Comments