ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ് ഹായ് കോ ഓപ്പറേഷന്റെ ദേശീയ സുരക്ഷാ ഉദ്ദ്യോഗസ്ഥരുടെ യോഗം ഇന്ന് ഡൽഹിയിൽ നടക്കും.കേന്ദ്ര ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യോഗത്തെ അഭിസംബോധന ചെയും.പാക്കിസ്ഥാനുൾപ്പെടെയുളള എസ്‌സിഒ രാജ്യങ്ങളെ യോഗത്തിലേക്ക്
ക്ഷണിച്ചിട്ടുണ്ട്.
ചൈനയുടെ പുതിയ വിദേശകാര്യ മന്ത്രിക്വീൻ ഗാങ്, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാൽ ഭൂട്ടോ സർദാരി എന്നീവരും പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും ക്ഷണിക്കപ്പെട്ട ഉദ്ദ്യേഗസ്ഥരിൽ ഉൾപ്പെടുന്നു.ഇന്ത്യ എസ്‌സിഒയുടെ നിലവിലെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നു അംഗങ്ങളായ എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട് എല്ലാവരും പങ്കെടുക്കുംമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അംഗരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക രാഷ്‌ട്രീയ സൈനിക സഹകരണം പ്രോത്സഹിപ്പിക്കുകയെന്നതാണ് എസ്‌സിഒ യുടെ ലക്ഷ്യം. 2017ജൂൺ 9നാണ് ഇന്ത്യ എസ്‌സിഒയിൽ പൂർണമായും അംഗമായത്. എസ്‌സിഒയിൽ നിലവിൽ എട്ട് രാജ്യങ്ങളാണ്അംഗങ്ങളായുള്ളത്.ചൈന,കസാക്കിസ്ഥാൻ,കിർഗിസ്ഥാൻ,റഷ്യ,ഇന്ത്യ,പാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബൈക്കിസ്ഥാൻ തുടങ്ങിയവയാണ്.
















Comments