ലോക റെക്കോർഡ് നേടി അമേരിക്കയിൽ ഗ്രേറ്റ് ഡെയ്ൻ നായ. അമേരിക്കയിൽ വിർജീനയിൽ താനെ ഡബസിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വയസ്സ് പ്രായമുള്ള ‘നമീൻ’ എന്ന വിളിക്കുന്ന നായക്കുട്ടിയാണ് ലോക റെക്കോർഡ് സ്ഥാപിച്ചത്. ഗ്രേറ്റ് ഡെയ്ൻ ഇനത്തിൽ പെട്ട ഈ നായ 24 മണിക്കൂറിനുള്ളിൽ 21 നായ്‌ക്കുട്ടികൾക്കാണ് ജന്മം നൽകിയത്. 12 പെണ്ണും 9 ആണും.
കഴിഞ്ഞ ബുധനാഴ്ചയാണ് ഗ്രേറ്റ് ഡെയ്ൻ 27 മണിക്കൂർ നീണ്ട സമയത്തിനുള്ളിൽ 21 നായ്‌ക്കുട്ടികൾക്ക് ജന്മം നൽകിയത്. എല്ലാ നായ്‌ക്കുട്ടികൾക്കും ഒരു പൗണ്ടിൽ കൂടുതൽ ഭാരമുണ്ടായിരുന്നു. നായക്കുട്ടിയുടെ ജനനത്തിൽ ആശ്ചര്യം തോന്നിയതായി നായ്‌ക്കുട്ടിയുടെ ഉടമസ്ഥ മാദ്ധ്യമങ്ങളോട് അറിയിച്ചു. കൂടാതെ, 21 നായ്‌ക്കുട്ടികളിൽ രണ്ടെണ്ണം ചത്തുപോകുക്കയും ചെയ്തു. എന്നാൽ അവശേഷിക്കുന്ന നായ്‌ക്കുട്ടികളുമായി നമീൻ പൂർണ്ണ ആരോഗ്യത്തോടെയാണെന്ന് ഉടമസ്ഥ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ നായകളുടെ വർഗത്തിൽപ്പെട്ടതാണ് ഗ്രേറ്റ് ഡെയ്ൻ. 2.5 അടി ഉയരവും 100 പൗണ്ടിൽ (45.3 കിലോഗ്രം) കൂടുതൽ ഭാരമാണ് ഇത്തരം നായകൾക്ക്. നിലവിൽ നെപ്പോളിയൻ മാസിറ്റിഫ് എന്ന നായ്‌ക്കുട്ടി 2004-ൽ 24 നായ്‌ക്കുട്ടികൾക്ക് ജന്മം നൽകി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.
Comments