പത്തനംതിട്ട: റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡ് അംഗമായ സിപിഐ ലോക്കൽ സെക്രട്ടറിയ്‌ക്കും റേഷൻ കട ഉടമയായ ഭാര്യയ്‌ക്കും ഒരേ മേൽവിലാസത്തിൽ രണ്ട് റേഷൻ കാർഡുകൾ. ദമ്പതികൾ് നീലയും ചുമപ്പും ബിപിഎൽ കാർഡുകൾ ഉപയോഗിക്കുന്നതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനയിൽ തെളിഞ്ഞു.
പത്തനംതിട്ടയിലെ സിപിഐ നേതാവിനും ഭാര്യയ്‌ക്കുമാണ് രണ്ട് റേഷൻ കാർഡുള്ളത്. സിവിൽ സപ്ലൈസ് കമ്മിഷണറുടെ നിർദേശാനുസരണമാണ് അന്വേഷണം ആരംഭിച്ചത്. റേഷൻ കടയുടെ ലൈസൻസ് സിപിഐ നേതാവിന്റെ പേരിലായിരുന്നു. പിന്നീട് ഇയാൾ നഗരസഭാ കൗൺസിലറായതോടെ ലൈസൻസ് ഭാര്യരുടെ പേരിലേക്ക് മാറ്റുകയായിരുന്നു.
തന്റെ പേരിൽ ആദ്യം മുതലുള്ള ബിപിഎൽ കാർഡ് സിപിഐ നേതാവ് നിലനിർത്തുകയും ഒപ്പം ഭാര്യയുടെ പേരിലുള്ള കാർഡ് സറണ്ടർ ചെയ്തില്ല. മകൻ സിപിഐ നേതാവിന്റെ പിങ്ക് നിറത്തിലുള്ള മുൻഗണനാ കാർഡിൽ ഉൾപ്പെട്ടപ്പോൾ, ഭാര്യയും മകളും നീല നിറത്തിലുള്ള സംസ്ഥാന സർക്കാരിന്റെ സബ്‌സിഡി വിഭാഗം കാർഡ് ഉപയോഗിച്ച് വരികയായിരുന്നു. കാർഡ് പൊതുവിഭാഗത്തിലേക്കു മാറ്റാൻ ഉടനടി നടപടി സ്വീകരിക്കും.
















Comments