‘പൊന്നിയിൻ സെൽവൻ 2’ ലെ പുതിയ ടീസറും പോസ്റ്ററും പങ്കുവെച്ച് ഐശ്വര്യ റായ് ബച്ചൻ. ചിത്രത്തിലെ നന്ദിനി എന്ന കഥാപാത്രം നിഗൂഢമായ ഭാവത്തോടെ വിദൂരതയിലേക്ക് നോക്കുന്ന ടീസറാണ് പങ്കുവെച്ചിരിക്കുന്നത്.
ടീസറിനൊപ്പം ഐശ്വര്യയും വിക്രമും ഒന്നിച്ചുള്ള ഒരു പോസ്റ്ററും നടി പങ്കുവെച്ചിട്ടുണ്ട്. ‘അവരുടെ കണ്ണുകളിൽ തീയും, ഹൃദയത്തിൽ സ്നേഹവും, വാളിൽ രക്തവുമാണ്… സിംഹാസനത്തിനായി പോരാടാൻ ചോളന്മാർ വീണ്ടും വരും!’ എന്നാണ് നടി അടിക്കുറിപ്പ് നൽകിയത്.
‘ആ കണ്ണുകൾ ഒരു വാക്ക് പോലും ഇല്ലാതെ ഒന്നിലധികം കാര്യങ്ങൾ പറയുന്നു എന്നാണ് ഒരു ആരാധകൻ ടീസറിനോടും പോസ്റ്ററിനോടും പ്രതികരിച്ചത്. ഈ രാജ്ഞി എല്ലാ സ്ക്രീനുകളും തീപടർത്തും തുടങ്ങിയ കമന്റുകളും പോസ്റ്ററിന് താഴെ ഉയരുന്നുണ്ട്..
Comments