ആലപ്പുഴ: നിരോധിത പുകയില ഉത്പന്നവുമായി സിപിഎം പ്രവർത്തകൻ പിടിയിൽ. ആലപ്പുഴ ചാത്തനാട് ബ്രാഞ്ച് കമ്മിറ്റിയംഗം ഹാരിസ് മജീദാണ് പിടിയിലായത്. 15 ബോക്‌സ് പുകയില ഉത്പന്നങ്ങളാണ് എക്‌സൈസ് പിടിച്ചെടുത്തത്. സ്‌കൂട്ടറിൽ വിൽപ്പനയ്‌ക്ക് കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്.
കരുനാഗപ്പളളി ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ സിപിഎം നേതാവ് ഷാനവാസിന്റെ സുഹൃത്താണ് ഹാരിസ്. ബെംഗളൂരുവിൽ നിന്ന് രണ്ട് ലോറികളിലായി ഒന്നേകാൽ ലക്ഷത്തിലധികം രൂപയുടെ നിരോധിത പാൻമസാല പായ്‌ക്കറ്റുകളാണ് കരുനാഗപ്പള്ളിയിലേക്ക് എത്തിച്ചത്. ഷാനവാസിന്റെ ലോറി വാടകയ്‌ക്കെടുത്ത കട്ടപ്പന സ്വദേശി ജയൻ, മറ്റൊരു ലോറി ഉടമയായ ആലപ്പുഴ സ്വദേശി അൻസർ എന്നിവരെയാണ് പോലീസ് പ്രതി ചേർത്തിരുന്നത്. സിപിഎം നേതാവിന് അനുകൂലമായ രീതിയിലായിരുന്നു പോലീസിന്റെ നിലപാട്.
















Comments