ന്യൂഡൽഹി : ഇസ്രായേലിലെ ജെറുസലേമിൽ നിന്ന് ആശംസകൾ അറിയിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ഭീഷണി . തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് സച്ചിൻ ജറുസലേം നഗരത്തിലെ അൽ-അഖ്സ മസ്ജിദിന് മുന്നിൽ നിൽക്കുന്ന ചിത്രം പങ്ക് വച്ചത് . വിനോദയാത്രയായിരുന്നു ഇതെന്നും സച്ചിൻ കുറിപ്പിൽ പറഞ്ഞു. ഈ ചിത്രത്തിന്റെ ഹാഷ്ടാഗിൽ #Israel എന്ന് സച്ചിൻ എഴുതിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സച്ചിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയത് .മുസ്ലീം മതവിശ്വാസികൾ ഈ ഫോട്ടോയെ എതിർക്കുന്നു. ജറുസലേം ഇസ്രായേലിന്റെ ഭാഗമല്ലെന്നും പലസ്തീന്റെ ഭാഗമാണെന്നും അവർ പറയുന്നു.
ജാക്കറ്റും തലയിൽ തൊപ്പിയും ധരിച്ച് നിൽക്കുന്ന സച്ചിന്റെ ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു . പശ്ചാത്തലത്തിൽ, അൽ-അഖ്‌സയ്‌ക്കൊപ്പം മറ്റ് ചിലർ ഗ്രൂപ്പ് സെൽഫി എടുക്കുന്നത് കാണാം. സച്ചിൻ 3 വ്യത്യസ്ത കോണുകളിൽ നിന്ന് അൽ-അഖ്സയുടെ ചിത്രങ്ങൾ എടുത്തിട്ടുണ്ട്, . ‘ എന്റെ ആശംസകൾ ജെറുസലേമിൽ നിന്ന്” എന്ന് അടിക്കുറിപ്പായി സച്ചിൻ എഴുതി, കൂടാതെ ഇംഗ്ലീഷിൽ ഇസ്രായേൽ എന്ന ഹാഷ്‌ടാഗും വച്ചിട്ടുണ്ട് .
സച്ചിൻ ടെണ്ടുൽക്കറുടെ ഈ ഫോട്ടോ 12 ലക്ഷത്തിലധികം ഉപയോക്താക്കൾ ലൈക്ക് ചെയ്തപ്പോൾ പല മുസ്ലീം ഉപയോക്താക്കൾക്കും അൺലൈക്കാണ് ചെയ്തത് . ഈ ഉപയോക്താക്കളിൽ പലരും സച്ചിനെ ഇനി ആരാധിക്കില്ലെന്നും പറയുന്നു . കമന്റ് ബോക്സിൽ ചിലർ ജറുസലേമിനെ പലസ്തീൻ എന്നാണ് വിശേഷിപ്പിച്ചത്
അതൃപ്തി പ്രകടിപ്പിക്കുന്നവരിൽ ഇന്ത്യയ്‌ക്ക് പുറമെ മറ്റ് പല രാജ്യങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളും ഉൾപ്പെടുന്നു. അൽജസീറ മാധ്യമപ്രവർത്തകൻ സെയ്ഫ് ഖാലിദും പ്രതിഷേധിക്കുന്നവരിൽ ഉൾപ്പെടുന്നു. ഇന്ത്യൻ കായിക ലോകത്തെ ഏറ്റവും വലിയ പേരായ സച്ചിൻ ജറുസലേമിനെ ഇസ്രയേലെന്ന് വിളിച്ച് പലസ്തീനികളെ വേദനിപ്പിക്കുക മാത്രമല്ല, ഇസ്രായേലിന്റെ അനധികൃത അധിനിവേശത്തെ ന്യായീകരിക്കുകയും ചെയ്തുവെന്ന് സെയ്ഫ് ഖാലിദ് പറയുന്നു.
സച്ചിൻ തെണ്ടുൽക്കറുടെ ഇൻസ്റ്റഗ്രാമിലും പ്രതിഷേധം തുടരുകയാണ്. “ഞങ്ങൾ സച്ചിന്റെ വലിയ ആരാധകരായിരുന്നു, എന്നാൽ ഇതുകൊണ്ട് ഇനി നിങ്ങളെ ആരാധിക്കില്ല. കാരണം ഇസ്രായേൽ എന്നതിനുപകരം പലസ്തീൻ എന്ന് എഴുതേണ്ടതായിരുന്നു, പക്ഷേ നിങ്ങളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല – എന്നാണ് ചിലർ കുറിക്കുന്നത്.
Comments