പ്രേഷകർക്ക് സുപരിചിതയാണ് സുരേഷ് ഗോപിയെയും കുടുംബത്തിനെയും. നമ്മളിലൊരാളായി ഇടപെഴുകുന്ന പോലെയാണ് പലപ്പോഴും തോന്നുക. സുരോഷ് ഗോപി പങ്കുവെയ്‌ക്കുന്ന പോസ്റ്റുകളിൽ നിറസാന്നിധ്യമാണ് ഭാര്യ രാധികയും. ലൈക്കും കമന്റുമായി ആരാധകർ സ്‌നേഹവും സന്തോഷവും പങ്കുവെയ്‌ക്കുന്നതും സ്ഥിരം കാഴ്ചയാണ്.
അധികമാരും അറിയാത്ത ഒരു ഗായിക കൂടിയാണ് രാധിക. ഇടയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിൽ രാധിക തന്നെ പോസ്റ്റുകൾ പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിൽ പോസ്റ്റ് ചെയ്‌തൊരു വീഡിയോ ആണ് വൈറലാകുന്നത്. വൈക്കം വിശ്വനാഥ ക്ഷേത്രത്തിൽ വൈക്കത്തപ്പന്റെ പാട്ടുകൾ ആലപിക്കുന്ന വീഡിയോയാണ് തരംഗമാകുന്നത്.
നിരവധി പേരാണ് വീഡിയോയ്‌ക്ക് കമന്റുമായെത്തിയത്. എല്ലാവർക്കും സുപരിചിതമാണ് സുരേഷ് ഗോപിയുടെ കുടുംബം.
















Comments