ഭോപ്പാൽ : ഒൻപത് വർഷങ്ങൾക്ക് ശേഷം സനാതനധർമ്മത്തിലേയ്ക്ക് മടങ്ങിയെത്തി മദ്ധ്യപ്രദേശിലെ എട്ടംഗ കുടുംബം . ഝബുവ ജില്ലയിൽ 9 വർഷമായി ക്രിസ്തുമതം ആചരിക്കുന്ന കുടുംബമാണ് ശിവക്ഷേത്രത്തിൽ വച്ച് ഹിന്ദുമതത്തിലേക്ക് മടങ്ങിയത് .
ഝബുവ ജില്ലയിലെ ധമന്ദ ഗ്രാമത്തിലെ കൈലാഷ്, ഭാര്യ ശുക്ലി മക്കളായ ദുർഗേഷ്, ഗോവിന്ദ്, കാളി, മുകേഷ്, മോണിക്ക, അഭിഷേക് എന്നിവരാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത് . 9 വർഷം മുമ്പ് തങ്ങളിൽ ചിലർക്ക് സുഖമില്ലായിരുന്നുവെന്ന് കൈലാഷ് പറഞ്ഞു. ക്രിസ്ത്യൻ മിഷനറിമാരുമായി ബന്ധമുള്ള ഒരാളെ കൈലാഷ് ഇതിനിടയിൽ കണ്ടുമുട്ടി. ക്രിസ്ത്യാനിയായാൽ മെച്ചപ്പെട്ട ചികിത്സ നൽകാമെന്നായിരുന്നു ക്രിസ്ത്യൻ മിഷനറിമാരുടെ വാഗ്ദാനം . അത്യാഗ്രഹം കൊണ്ടാണ് താൻ ക്രിസ്തുമതം സ്വീകരിച്ചതെന്ന് കൈലാഷും പറയുന്നു . എന്നാൽ ചികിത്സകൾ നടക്കാത്തതിനെ തുടർന്ന് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി മനസിലായതോടെ ഹിന്ദുമതത്തിലേക്ക് മടങ്ങണമെന്ന ആഗ്രഹം തീവ്രമായി .
തുടർന്ന് കൊക്കവാഡ് ഗ്രാമത്തിലെ മഹാദേവ് ധാമിലാണ് ചടങ്ങുകൾ നടന്നത്. കുടുംബാംഗങ്ങൾ വേദമന്ത്രങ്ങൾ ഉരുവിട്ട് .സന്ത് ഖൂംസിംഗ് മഹാരാജിന്റെ പ്രതിമയ്ക്ക് മുന്നിൽ വണങ്ങി.കുടുംബം മതപരിവർത്തനത്തിനെതിരെ പോരാടുന്ന ഹിന്ദു സംഘടനയിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായി വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ പറഞ്ഞു. 9 വർഷം മുമ്പ് നടന്ന മതംമാറ്റം സ്വന്തം അശ്രദ്ധയുടെ ഫലമാണെന്നും , വീണ്ടും ഹിന്ദുവായതിൽ സന്തോഷം ഉണ്ടെന്നും അവർ പറഞ്ഞു .
Comments