ന്യൂഡൽഹി: ഇന്ത്യയുടെ സംസ്‌കാരത്തിന്റെ സ്വാധീനം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചരിച്ചതായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. സർക്കാർ വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് ഇന്ത്യയുടെ സംസ്‌കാരത്തെ ഊട്ടി ഉറപ്പിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തിലെ പോർബന്തറിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മാധവ്പൂർ മേളകൾ പോലെയുളള സാംസ്‌കാരിക പരിപാടികളെയും അദ്ദേഹം എടുത്ത് പറഞ്ഞു. മാധവ്പൂർ മേളകൾ ജനങ്ങളെ ഒന്നിപ്പിക്കുന്നതായും ഇത് ഇന്ത്യയുടെ ഏകതയെ ഉറപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്‌കാരങ്ങളിൽപ്പെട്ട ആളുകളുമായി പരസ്പര സഹകരണത്തിന് ഇത് വഴിയൊരുക്കുന്നു. കൂടാതെ ഭാഷ, സംസ്‌കാരം, ടൂറിസം, സംഗീതം, പാചകം തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ ഇത്തരം സാംസ്‌കാരിക മേളകൾ സഹായിക്കുമെന്നും റീജിജു പറഞ്ഞു. കാശി തമിഴ് സംഗമം, ഗുജറാത്ത് തമിഴ് സംഗമം തുടങ്ങിയ സാംസ്‌കാരിക പരിപാടികൾ രാജ്യത്തിന്റെ ഐക്യത്തെ ഏകോപിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
















Comments