അഹമ്മദാബാദ് :പട്ടുനൂൽ ക്യഷിയിലൂടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബ ഗഭീർനാഥ് ഒഡിറ്റോറിയത്തിൽ സെറികൾച്ചർ മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 11.36 കോടി രൂപയുടെ പദ്ധതിയുടെ ആദ്യഗഡു അദ്ദേഹം വിതരണം ചെയ്തു.
ഉത്തർപ്രദേശിന്റെ 12 ശതമാനത്തോളം ഭൂമി ക്യഷിഭൂമിയാണെന്നും രാജ്യത്തെ 20 ശതമാനത്തോളം ഭക്ഷ്യധാന്യങ്ങളും ഉത്പാദിക്കുന്നത് ഉത്തർപ്രദേശിലെ കർഷകരാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതിനോട് അനുബന്ധിച്ച് 36 കമ്മ്യൂണിറ്റി സെന്ററുകൾക്കും ഒമ്പത് ത്രെഡ് മീഷനുകൾക്കും അദ്ദേഹം തറക്കല്ലിട്ടു.
പരമ്പരാഗത ക്യഷിയിലൂടെയും പട്ടുനൂൽ ക്യഷിയിലൂടെയും കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്നും യുപിയിൽ 3000 ടൺ പട്ട് ഉത്പാദിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ 3.5 ശതമാനം ടൺ മാത്രമേ ഉത്പാദനം നടക്കുന്നുളളു എന്നും ഈ മേഖലയിലെ ഉത്പ്പാദനം വർദ്ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
















Comments