ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ചമോലിയിൽ മലേരി ബേയ്‌സ് ക്യാമ്പിൽ ഐടിബിപി ജവാന്മാരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡ്യ. രാജ്യത്തിനു വേണ്ടിയുള്ള സേവനത്തിന് ഐടിബിപി ജവാന്മാരെ അഭിനന്ദിക്കുകയും സൈനികർക്ക അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഇൻഡോ-ടിബറ്റൻ ജവാന്മാർ ദൃഢനിശ്ചയത്തിന്റെ പ്രതീകമാണെന്ന് മൻസുക് മാണ്ഡ്യ പറഞ്ഞു. ‘മലേരി ഗ്രാമത്തിലെ ജവാന്മാരുമായി സമയം ചെലവഴിക്കാനും അവരോട് സംസാരിക്കാനും അവസരം ലഭിച്ചു. ഐടിബിപി ജവാന്മാർ ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളിൽ പൂർണ്ണ സജ്ജരാണ്. സൈനികരുടെ കഠിനാധ്വാനത്തെയും ത്യാഗത്തെയും ഞാൻ അഭിനന്ദിക്കുന്നു’- എന്ന് മൻസുക് മാണ്ഡ്യ ട്വീറ്റ് ചെയ്തു.
സംസ്ഥാനത്ത് നടത്തിയ സന്ദർശനത്തിന്‌റെ ഭാഗമായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമ്മിക്കൊപ്പം വിവിധ ആരോഗ്യ പദ്ധതികളുടെ തറക്കല്ലിടൽ പരിപാടിയിലും മാണ്ഡ്യ പങ്കെടുത്തു.
Comments