ഇടുക്കി ; ഒരു വീട്ടിലെ അഞ്ച് പേരെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിക്കുഴി പഞ്ചായത്തിലെ പുന്നയാർ ചൂടൻ സിറ്റിയിൽ താമസിക്കുന്ന കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവുമാണ് വിഷം ഉള്ളിൽ ചെന്ന് മരണമടഞ്ഞത്. ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
.11 വയസ്സുള്ള പെൺകുട്ടിയും എട്ടും, രണ്ടും വയസ്സുള്ള ആൺകുട്ടികളും ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒന്നര വയസ്സുള്ള ഇളയ കുട്ടി അപകടനില തരണം ചെയ്തു. മറ്റു രണ്ടു കുട്ടികളെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്
കടബാധ്യതയാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു സംഭവം. ബിജുവും ടിന്റുവും കഞ്ഞിക്കുഴിയിൽ ചെറുകിട ഹോട്ടൽ നടത്തുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാവാം ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഉച്ചയോടെ മൂത്ത പെൺകുട്ടി സമീപത്തെ വീട്ടിലെത്തി ദുരന്ത വിവരം അറിയിക്കുമ്പോഴാണ് അയൽവാസികൾ വിവരം അറിയുന്നത്.
തുടർന്ന് കഞ്ഞിക്കുഴി വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് എത്തി നാലു പേരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇതിനിടെ രക്ഷാപ്രവർത്തകർക്ക് ഇളയ കുട്ടിയെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് കഞ്ഞിക്കുഴി പോലീസ് എത്തിയാണ് ഇളയ കുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചത്.
















Comments