കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് മുതൽ ഇന്ധന സെസ് പ്രാബല്യത്തിൽ വന്നതോടെ കേന്ദ്രഭരണ പ്രദേശമായ മാഹിയിലെ പെട്രോൾ പമ്പുകളിൽ തിരക്കേറും. കേരളത്തിലെ ഇന്ധനവിലയേക്കാൾ 14 രൂപയുടെ വ്യത്യാസമുണ്ട് മാഹിയിൽ. മാഹിയിൽ പെട്രോൾ വില 93 രൂപ 80 പൈസയാണ്. തൊട്ടടുത്തുള്ള തലശേരിയിൽ ഇന്ന് മുതൽ 107 രൂപ 80 പൈസയും. തമ്മിൽ വ്യത്യാസം 14 രൂപ.
ഡീസൽ വിലയിൽ കണ്ണൂരിനെക്കാൾ 13 രൂപ 8 പൈസയുടെ കുറവ്. നിലവിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസുകളിലടക്കം ഇന്ധനം നിറക്കുന്നത് മാഹിയിൽ നിന്നാണ്. സംസ്ഥാനത്ത് ഇന്ധനവില വർദ്ധന നിലവിൽ വന്ന സാഹചര്യത്തിൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ തിരക്ക് കൂടാൻ സാധ്യതകൾ ഏറെയാണ്.
മാഹിയിൽ 18 പെട്രോൾ പമ്പുകളാണുള്ളത്. പ്രതിദിനം 140 മുതൽ 150 കിലോ ലിറ്റർ ഇന്ധനമാണ് ഇവിടെ വിറ്റ് പോകുന്നത്. ഇന്ധനം നിറയ്‌ക്കാൻ മാഹിയിലെ പെട്രോൾ പമ്പുകളെ ആശ്രയിക്കുകയാണെങ്കിൽ സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടം ഉണ്ടാകും. ഇത്ര വലിയ തുക വ്യത്യാസമുള്ളതിനാൽ ജനങ്ങൾ മാറിയിൽനിന്ന് ഇന്ധനം വാങ്ങി ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
















Comments