ബിസിനസ് തുടങ്ങാനുള്ള ആലോചനയിലാണോ? ക്രെഡിറ്റ് സ്‌കോർ ഇല്ലാതെ ലഭിക്കുന്ന വായ്പ പദ്ധതിയുമായി കേന്ദ്ര സർക്കാർ; അപേക്ഷിക്കേണ്ടത് ഇങ്ങനെ..
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ബിസിനസ് തുടങ്ങാനുള്ള ആലോചനയിലാണോ? ക്രെഡിറ്റ് സ്‌കോർ ഇല്ലാതെ ലഭിക്കുന്ന വായ്പ പദ്ധതിയുമായി കേന്ദ്ര സർക്കാർ; അപേക്ഷിക്കേണ്ടത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 12:58 pm IST
FacebookTwitterWhatsAppTelegram

ബിസിനസ് തുടങ്ങാനുള്ള പദ്ധതിയിലാണോ നിങ്ങൾ? പദ്ധതി മാത്രമായി ചുരുക്കുന്നവരും കുറവല്ല, കാരണം മറ്റൊന്നുമല്ല; പണം തന്നെയാണ്. ബി്‌സിനസ് തുടങ്ങനായി മികച്ച ആശയങ്ങളും അധ്വാനിക്കാനുള്ള മനസും ഉണ്ടെന്നിരിക്കെ പണമില്ലാത്തതിന്റെ പേരിൽ വിഷമിക്കുന്നവർക്ക് കൈത്താങ്ങുമായെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഫണ്ടിനായി വിഷമിക്കുന്നവർക്കുള്ള മികച്ച മാർഗമാണ് മുദ്ര വായ്പ.

ഏതൊരു വായ്പ എടുക്കാൻ ചെന്നാലും ബാങ്ക് ആദ്യം പരിശോധിക്കുന്നത് ക്രെഡിറ്റ് സ്‌കോറാണ്. നല്ല സ്‌കോർ ഇല്ലാത്തവർക്ക് വായ്പ നൽകാൻ ബാങ്ക് മടിക്കും. അല്ലെങ്കിൽ ലോൺ നൽകിയാൽ തന്നെ വൻ തുക പലിശ ഇനത്തിലും ഈടാക്കും. എന്നാൽ സിബിൽ സ്‌കോർ ഇല്ലാത്താവർക്കും ലോൺ എടുക്കാൻ കഴിയുന്ന പദ്ധതിയാണ് മുദ്ര വായ്പ. ഈടില്ലാതെയും നൂലാമാലകളില്ലാതെയും മുദ്ര ലോൺ ലഭിക്കും. ചെറുകിയ വ്യവസായങ്ങളെ വിപുലീകരിക്കാനും വിജയം കൈവരിക്കാനുമാണ് വായ്പ നൽകുന്നത്.

എന്തിനൊക്കെ മുദ്ര വായ്പ?

2015-ലണ് പ്രധാനമന്ത്രി മുദ്ര യോജന ആരംഭിച്ചത്. തൊഴിൽ സൃഷ്ടിക്കാനും വരുമാനം ഉണ്ടാക്കാനും സഹായിക്കുന്ന വിവിധ കാര്യങ്ങൾക്കായി മുദ്ര വായ്പ എടുക്കാവുന്നതാണ്. മുദ്ര യോജന പദ്ധതി വഴി കടയയുടമകൾക്കും വ്യാപരികൾക്കിംം സേവന മേഖലയിലെ മറ്റു പ്രവർത്തനങ്ങൾക്കുമുള്ള ബിസിനസ് ലോൺ, ചെറുകിട എന്റർപ്രൈസ് യൂണിറ്റുകൾക്കുമുള്ള ഉപകരണ ധനസഹായം, മുദ്ര കർഡുകൾ വഴി പ്രവർത്തന മൂലധന വായ്പ, ഗതാഗത വാഹന വായ്പകൾ, കോഴി വളർത്തൽ, തേനീച്ച വളർത്തൽ, മത്സ്യക്കൃഷി തുടങ്ങിയ കാർഷിക-കാർഷികേതര വരുമാനം ഉണ്ടാക്കുന്നവർക്കും മുദ്ര ലോണിന് അപേക്ഷിക്കാം.

10 ലക്ഷം വരെ വായ്പ

ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന് ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച് അപേക്ഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ് രീതി താഴെ പറയും പ്രകാരമാണ്.

ശിഷു – 50,000 രൂപ വരെയുള്ള വായ്പകൾ
കിഷോർ – 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ

ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന് നൽകണമെന്നാണ് വ്യവസ്ഥ. കൂടുതൽ പേരിലേക്ക് ചെറിയ തുകകൾ എത്തിച്ച് കൈത്തൊഴിലുകളും ,കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുകയാണ് ഇതുവഴി ലക്ഷ്യം വെയ്‌ക്കുന്നത്.
കാർഷിക രംഗം പോലെ തന്നെ രാജ്യത്ത് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ് സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭങ്ങളുടേത്. അവർക്ക് കെട്ടിടം, യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല വേണ്ടത്ര പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്‌ക്ക് കഴിയും.

മുദ്ര വായ്പ ആർക്ക്? 

ചെറിയ കച്ചവടക്കാർക്കും, ഷോപ്പ് ഉടമകൾക്കും യന്ത്രങ്ങൾ / ഉപകരണങ്ങൾ എന്നിവ സമ്പാദിക്കുന്നതിന് വ്യവസായ സംരംഭകർക്കും വായ്പകൾ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കും പുനർവായ്പയും അനുവദിക്കുന്നു. വനിതാ സംരംഭകർക്ക് വായ്പകൾ നൽകുന്ന സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.സ്വയംസഹായ സംരംഭങ്ങൾക്കും, ജെ.എൻ.ജി. ഗ്രൂപ്പുകൾക്കും, വ്യക്തിസംരംഭങ്ങൾക്കും, പാർട്ണർഷിപ്പ് / ലിമിറ്റഡ് കമ്പനികൾക്കും 2006 ലെ എം.എസ്.എം.ഇ.ഡി. ആക്ടിന്റെ വ്യവസ്ഥകൾക്ക് വിധേയമായി കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്.

മുദ്ര വായ്പയുടെ പ്രത്യേകതകൾ

1) വ്യക്തികൾക്കും ചെറുസംരംഭരകർക്കും ലഭിക്കും
2) പത്ത് ലക്ഷം രൂപ വരെയാണ് പരാമവധി വായ്പ
3) ഈടോ സെക്യൂരിറ്റിയോ ആവശ്യമില്ല
4) അടിസ്ഥാന ബാങ്കിംഗ് സൗകര്യങ്ങളില്ലാത്ത പ്രദേശങ്ങളിലും സാമ്പത്തിക സഹായം ലഭിക്കും
5) തിരിച്ചടവ് കാലാവധി ഏഴ് വർഷം വരെ നീട്ടാം
6) പ്രോസസിംഗ് ഫീസ് ഇല്ല
7) പല രീതിയിലുള്ള ഗഡുക്കളായി തിരിച്ചടയ്‌ക്കാം. മിതമായ പലിശ മാത്രമാണ് ഈടാക്കുന്നത്.
8) 18 മുതൽ 60 വയസുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം
9) ബിസിനസ് തുടങ്ങനായി കേളേജ് ബിരുദധാരികൾക്ക് അപേക്ഷിക്കാം, സ്ത്രീകൾക്ക് പലിശ കിഴിവ് ലഭിക്കും
10) ക്രെഡിറ്റ് സ്‌കോർ ആവശ്യമില്ല

എങ്ങനെ അപേക്ഷിക്കാം? 

വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്‌ക്കായി അപേക്ഷിക്കുവാൻ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് ഇനി പറയുന്ന രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം.
* ലോൺ വിഭാഗത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായി പൂരിപ്പിച്ച അപേക്ഷാഫോം.
*തിരിച്ചറിയൽ രേഖ-ആധാർ കാർഡ്, വോട്ടേഴ്‌സ് ഐഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് തുടങ്ങിയവ
* വിലാസത്തിന്റെ തെളിവ്-യൂട്ടിലിറ്റി ബില്ലുകൾ ( ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ), ആധാർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് തുടങ്ങിയവ
* അപേക്ഷകന്റെ രണ്ട് പ്ാസ്‌പോർട്ട് സൈസ് ഫോട്ടോ
* ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)
* ബിസിനസിനായി വാങ്ങുന്ന ചരക്കുകളുടെയോ ഇനങ്ങളുടെയോ ലിസ്റ്റും തുകയും കൊട്ടേഷനും
* ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരൻ ആകരുത്
* നിലവിൽ ബാങ്ക് വായ്പ ഉണ്ട് എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള കണക്ക് സ്റ്റേറ്റ്മെന്റ്
* നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട് വർഷത്തെ ഫൈനൽ അക്കൗണ്ട്സ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പാ അപേക്ഷയ്‌ക്ക് മാത്രം)
* പ്രതീക്ഷിത ബാലൻസ് ഷീറ്റ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയ്‌ക്ക് മാത്രം)
* നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട് വർഷത്തെ വില്പന കണക്ക്
* വിശദമായ പ്രോജക്ട് റിപ്പോർട്ട്
* പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് ആയതിന്റെ ഘടന സംബന്ധിച്ച് രേഖകളും തീരുമാനവും
* പ്രൊപ്രൈറ്റർ/പാർട്ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്റ്

അപേക്ഷ, പ്രോജക്ട് റിപ്പോർട്ട്്,മറ്റ് രേഖകൽ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക്/ മുൻസിപ്പാലിറ്റി , കോർപറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുടെ സേവനം തേടാവുന്നതാണ്. ഏഴ് മുതൽ 12 ശതമാനം പലിശയ്‌ക്ക് ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്. ഇപ്രകാരം സബ്‌സിഡികൾ ഒവന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകൾ നൽകി വരുന്ന സബ്സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക് സ്വീകരിക്കാവുന്നതാണ്. തിരിച്ചടവിന് 84 മാസത്തെ കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കും.

Tags: Narendra Modi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies